Advertisment

തമിഴ്നാട്ടിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർഥി വേലുപ്പിള്ള പ്രഭാകരന്റെ പേരിൽ പ്രതിജ്ഞ ചൊല്ലി അധികാരമേറ്റു; വിവാദത്തിലായത് സൊക്കാംപെട്ടി പഞ്ചായത്ത്‌ അംഗം ഗോമതി ശങ്കറിന്റെ പ്രതിജ്ഞ

New Update

ചെന്നൈ: തമിഴ്നാട്ടിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർഥി നിരോധിത തമിഴ് പുലികളുടെ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ പേരിൽ പ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. തെങ്കാശി ജില്ലയിലെ സൊക്കാംപെട്ടി പഞ്ചായത്ത്‌ അംഗം ഗോമതി ശങ്കറിന്റെ പ്രതിജ്ഞയാണ് വിവാദത്തിലായത്.

Advertisment

publive-image

തീവ്ര തമിഴ് രാഷ്ട്രീയ പാർട്ടി ആയ നാം തമിഴർ പാർട്ടി അംഗം ആണ് ഗോമതി ശങ്കർ. നേരെത്തെ ഈ പാർട്ടിയുടെ നേതാവ് സീമാൻ ജയിക്കുന്ന അംഗങ്ങൾ പ്രഭാകരന്റെ പേരിൽ സത്യപ്രതിജ്ഞ ചൊല്ലും എന്ന് പ്രഖ്യാപിച്ചിരുന്നു.

അതേ സമയം പ്രഭാകരന്റെ പേരിൽ സത്യപ്രതിജ്ഞ ചൊല്ലുന്നതിൽ നിയമ പ്രശ്നം ഉണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

naam thamizhar party
Advertisment