Advertisment

അഭിമന്യുവിന്റെ ജീവിതം പറയുന്ന 'നാന്‍ പെറ്റ മകന്റെ' ട്രെയിലര്‍ പുറത്തിറങ്ങി

author-image
ഫിലിം ഡസ്ക്
New Update

കൊച്ചി മഹാരാജാസ് കോളേജില്‍ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ ജീവിതം പറയുന്ന 'നാന്‍ പെറ്റ മകന്‍' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സജി എസ് പാലമേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്.

Advertisment

publive-image

മികച്ച ബാല താരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ മിനോണ്‍ ആണ് ചിത്രത്തില്‍ അഭിമന്യുവിനെ അവതരിപ്പിക്കുന്നത്. അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയായി ജോയ് മാത്യുവും, അഭിമന്യുവിന്റെ അച്ഛനായി ശ്രീനിവാസനും വേഷമിടുന്നു.

സജി എസ് പാലമേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും സജിയുടെതാണ്. ക്യാമറ കുഞ്ഞുണ്ണി എസ് കുമാറും, എഡിറ്റിംഗ് റിയാസും നിര്‍വഹിക്കുന്നു. റഫീക്ക് അഹമ്മദ്, മുരുകന്‍ കാട്ടാക്കട, എങ്ങണ്ടിയൂര്‍ ചന്ദ്ര ശേഖരന്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ബിജിപാലാണ്. റെഡ് സ്റ്റാര്‍ മൂവീസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത് സുനില്‍ കുമാര്‍ പിജിയാണ്.

https://www.youtube.com/watch?time_continue=20&v=G-xckzcPll0

സജിയുടെ ആദ്യ സിനിമ 'ആറടി ' ഏറെ നിരൂപകശ്രദ്ധ പിടിച്ചുപറ്റുകയും 2016 ഐഎഫ്‌എഫ്കെയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും 2017 ലെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.

Advertisment