Advertisment

നാദാപുരത്ത് നിയന്ത്രണംവിട്ട സ്‌കൂള്‍ ബസ് നടപ്പാതയിലേക്ക് ഇടിച്ചു കയറി ഒരാള്‍ മരിച്ചു

New Update

publive-image

കോഴിക്കോട് : നാദാപുരത്ത് നിയന്ത്രണംവിട്ട സ്‌കൂള്‍ ബസ് നടപ്പാതയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ ഹോട്ടല്‍ ഉടമ മരിച്ചു. രാഗം ഹോട്ടലിന്റെ ഉടമ കാക്കിയോട്ടുമ്മല്‍ രാജന്‍ (48) ആണ് മരിച്ചത്. നാദപുരം വാണിമേല്‍ കുളപ്പറമ്പിലാണ് അപകടം നടന്നത്.

ഹോട്ടലിലേക്കു സാധനങ്ങള്‍ വാങ്ങാനായി ഇറങ്ങിയ രാജനെ നിയന്ത്രണംവിട്ടെത്തിയ നാദാപുരം ദാറുല്‍ഹുദ ഇംഗ്ലിഷ് മീഡിയം സ്‌കൂളിന്റെ ബസ്സിടിക്കുകയായിരുന്നു. സമീപത്തെ കടയിലിടിച്ചാണു ബസ് നിന്നത്. കുട്ടികള്‍ക്കു നിസ്സാര പരിക്കുകളുണ്ട്.

Advertisment