Advertisment

നാദിര്‍ഷായുടെ പുതിയ സിനിമ 'ഈശോ, നോട്ട് ഫ്രം ദ ബൈബിള്‍' വിവാദത്തില്‍ ! ചിത്രത്തിന്റെ പേര് ക്രൈസ്തവ വിശ്വാസത്തെ അപമാനിക്കുന്നതെന്ന് ആക്ഷേപവുമായി ക്രൈസ്തവ വിശ്വാസികളും സംഘടനകളും. പേരില്‍ ക്രൈസ്തവ വിരോധം പ്രകടമെന്നും വിശ്വാസികള്‍ ! ഈശോ ബൈബിളിലെയല്ല എന്നു ടാഗ് ലൈന്‍ നല്‍കിയിലും പ്രതിഷേധം. മറ്റൊരു പേരിട്ട് ആ മതത്തിലെ ഗ്രന്ഥത്തിലെ അല്ല എന്നു പേരു വയ്ക്കാന്‍ നാദിര്‍ഷായ്ക്ക് ധൈര്യമുണ്ടോയെന്നും ചോദ്യം ! വിവാദത്തിനു പിന്നാലെ ഈശോയെന്ന പേരുമാറ്റില്ലെന്നുറപ്പിച്ച് നാദിര്‍ഷാ ! നോട്ട് ഫ്രം ദ ബൈബില്‍ എന്നതു ഒഴിവാക്കുമെന്നും നാദിര്‍ഷായുടെ വിശദീകരണം

New Update

publive-image

Advertisment

കൊച്ചി: നാദിര്‍ഷായുടെ പുതിയ സിനിമ 'ഈശോ' വിവാദത്തില്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നതിനു പിന്നാലെയാണ് വിവാദം. ഈശോ, നോട്ട് ഫ്രംദ ബൈബിള്‍ എന്നാണ് ചിത്രത്തിന്റെ പേര്.

ചിത്രം ക്രൈസ്തവരുടെ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്നാണ് ആക്ഷേപം. ചിത്രത്തിന്റെ പേരിന്റെ പേരില്‍ വിവാദമുണ്ടായ പശ്ചാത്തലത്തില്‍ ഈശോയെന്ന പേര് പിന്‍വലിക്കില്ലെന്നും നോട്ട് ഫ്രം ദ ബൈബിള്‍ എന്നതു പിന്‍വലിക്കുകയാണെന്നും നാദിര്‍ഷ അറിയിച്ചു.

സിനിമ ക്രൈസ്തവരുടെ ഒരു വിശ്വാസവുമായും ബന്ധമില്ലാത്തതാണെന്നും നാദിര്‍ഷ വ്യക്തമാക്കി. നാദിര്‍ഷ സംവീധാനം ചെയ്യുന്ന പുതിയ രണ്ടു സിനിമകളുടെ പേരാണ് വിവാദത്തിലായത്. ഈശോ, കേശു ഈ വീടിന്റെ നാഥന്‍ എന്നീ സിനിമകളുടെ പേരിനെ ചൊല്ലിയാണ് വിവാദം.

ജയസൂര്യ നായകനായ ചിത്രമാണ് ഈശോ. ചിത്രത്തിന്റെ ഷൂട്ടിങും പോസറ്റ് പ്രൊഡക്ഷന്‍ ജോലികളും തീര്‍ന്നുകഴിഞ്ഞു. അതിനിടെയാണ് പേരിനെ ചൊല്ലി വിവാദം ഉണ്ടായത്. ക്രൈസ്തവ സംഘടനകളും ചില വിശ്വാസികളുമാണ് ഇതിനെതിരെ രംഗത്തുവന്നത്. ബൈബിളിലെ ഈശോയല്ല എന്നു പറയുന്നതിലൂടെ ക്രൈസ്തവ വിശ്വാസത്തെ അപമാനിക്കാനാണ് നാദിര്‍ഷ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം.

പേരില്‍ ക്രൈസ്തവ വിരോധം പ്രകടമാണെന്നും ഇവര്‍ ആരോപിക്കുന്നു. മുഹമ്മദ് എന്ന പേര് ചോദ്യപ്പേപ്പറില്‍ ഇട്ടതിന്റെ പേരില്‍ കൈ നഷ്ടപ്പെട്ട മനുഷ്യരുണ്ടെന്നും നാദിര്‍ഷായ്ക്ക് അക്കാര്യത്തില്‍ പേടിക്കേണ്ടെന്നുമാണ് ഇവര്‍ കടത്തി പറയുന്നത്. മുഹമ്മദ്, നോട്ട് ഫ്രം ഖുറാന്‍ എന്ന പേരില്‍ ഒരു ചിത്രമെടുക്കാനും പലരും നാദിര്‍ഷായെ വെല്ലുവിളിക്കുന്നുണ്ട്.

കലാഭവന്‍ എന്ന ക്രൈസ്തവ സ്ഥാപനത്തില്‍ താമസിച്ച് പരിശീലനം പൂര്‍ത്തിയാക്കിയ ജയസൂര്യയും നാദിര്‍ഷായും ഉണ്ടചോറിന് ഇങ്ങനെ തന്നെ വേണം നന്ദി കാണിക്കാനെന്നും പലരും സാമൂഹ്യമാധ്യമങ്ങളില്‍ കുറിക്കുന്നുണ്ട്.

ഇതിനിടെ വിവാദത്തില്‍ നാദിര്‍ഷായും പ്രതികരിച്ചു. വിവാദം ഭയന്ന് സിനിമയുടെ പേര് മാറ്റില്ലെന്നും ക്രൈസ്തവ വിരുദ്ധമായതൊന്നും ചിത്രത്തിലില്ലെന്നുമാണ് നാദിര്‍ഷാ പറയുന്നത്. നോട്ട് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് പിന്‍വലിക്കുകയാണെന്നും നാദിര്‍ഷാ പറയുന്നു.

ചിത്രത്തിന്റെ സെക്കന്റ് മോഷന്‍ പോസ്റ്റര്‍ ബുധനാഴ്ച റിലീസ് ചെയ്യും. അരുണ്‍ നാരായാണനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സുനീഷ് വാരനാടിന്റയാണ് കഥ.

NEWS
Advertisment