Advertisment

യുണൈറ്റഡ് സ്റ്റേറ്റ്സ് – മെക്സിക്കോ – കാനഡ കരാർ (USMCA) നിലവിൽ വരും; പുതിയ വ്യപാര കരാർ

New Update

publive-image

Advertisment

നാളുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും കോലാഹലങ്ങള്‍ക്കും ശേഷം നാഫ്ത്ത പിന്‍വലിച്ച് യുണൈറ്റഡ് സ്റ്റേറ്റ്‌സ് - മെക്‌സിക്കോ -കാനഡ കരാര്‍ (USMCA) നിലവില്‍ വരും. ഇത് സംബന്ധിച്ച് മൂന്ന് രാഷ്ട്രങ്ങളും തമ്മില്‍ ധാരണയായതായി റിപ്പോര്‍ട്ടുണ്ട്. നേരത്തെ മെക്‌സിക്കോയുമായി സമവായത്തിലെത്താന്‍ യു.എസിനായിരുന്നു. കാനഡയുമായി ചര്‍ച്ചകള്‍ തുടരുകയും ചെയ്തു. ഒടുവില്‍ മറ്റൊരു കരാര്‍ നിലവില്‍ വരികയായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. 25 വര്‍ഷം പഴക്കമുള്ള നോര്‍ത്ത് അമേരിക്കന്‍ ഫ്രീ ട്രേഡ് എഗ്രിമെന്റ് (NAFTA) ഇതോടെ ഇല്ലാതാകും. പകരം യുണൈറ്റഡ് സ്റ്റേറ്റ്‌സ് - മെക്‌സിക്കോ -കാനഡ കരാര്‍ (USMCA) നിലവില്‍ വരും.

ഈ മേഖലയില്‍ സാമ്പത്തിക വളര്‍ച്ചയ്ക്കും നീതിയുക്തമായ വ്യാപാരത്തിനും സ്വതന്ത്ര വ്യാപാരത്തിനും ഇതു വഴിയൊരുക്കുമെന്നു കാനഡ വിദേശകാര്യമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് പറഞ്ഞു. നവംബറില്‍ കരാറില്‍ യുഎസ് ഒപ്പുവയ്ക്കും. ഒരു വര്‍ഷമായി തുടരുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഞായറാഴ്ച കരാറില്‍ ഏര്‍പ്പെട്ടത്. 50 കോടി ജനങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. മൂന്നു രാജ്യങ്ങളിലായി 1 ലക്ഷം കോടി ഡോളറിന്റെ വ്യാപാരം നടക്കുന്നതായും കണക്കാക്കുന്നു.

1994ല്‍ ആണ് NAFTA കരാര്‍ നിലവില്‍ വന്നത്. ഇതിനെതിരെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് വിമര്‍ശനം ഉയര്‍ത്തിയിരുന്നു. യുഎസിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള കരാറില്‍ ഏര്‍പ്പെടാന്‍ കാനഡ, മെക്‌സിക്കോ രാജ്യങ്ങളുടെ മേല്‍ സമ്മര്‍ദം ചെലുത്താനും യുഎസിനു കഴിഞ്ഞു. NAFTA പൊളിച്ചെഴുതുന്നതു വഴി യുഎസിന്റെ വ്യാപാര കമ്മി കുറച്ചുകൊണ്ടുവരികയെന്നതാണു ട്രമ്പിന്റെലക്ഷ്യം. പുതിയ നികുതി USMCA ഇല്ലാതാക്കുമെങ്കിലും ആഗോള വാഹന നിര്‍മാതാക്കള്‍ക്കു മെക്‌സിക്കോയില്‍ കുറഞ്ഞ ചെലവില്‍ നിര്‍മാണം നടത്താന്‍ കഴിയില്ല. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ യുഎസിലേക്കു വരും. കാനഡയും മെക്‌സിക്കോയും വലിയ ഇളവുകളാണു കരാറിന്റെ ഭാഗമായി നല്‍കുന്നത്. കാനഡയുടെ ആഭ്യന്തര ഡെയറി വിപണിയുടെ 3.5% യുഎസ് ക്ഷീരകര്‍ഷകര്‍ക്കു സ്വന്തമാകും. 1600 കോടി ഡോളറിന്റെ ബിസിനസാണു കാനഡയുടേത്.

ഇരുരാജ്യങ്ങളില്‍ നിന്നു യുഎസിലേക്കുള്ള വാഹന കയറ്റുമതിക്കും ക്വോട്ട ഏര്‍പ്പെടുത്തും. എന്നാല്‍ കാനഡയില്‍ നിന്നുള്ള ഉരുക്ക്, അലുമിനിയം ഇറക്കുമതിക്ക് യുഎസ് ചുമത്തുന്ന തീരുവയെ സംബന്ധിച്ചു തീരുമാനമായിട്ടില്ല.

അതേസമയം കരാര്‍ നിലവില്‍ വരുമെന്ന് ഉറപ്പായതോടെകനേഡിയന്‍ ഡോളര്‍ അഞ്ചു മാസത്തെ ഉയര്‍ന്ന തലത്തില്‍ എത്തി. ഡോളറുമായുള്ള വിനിമയത്തില്‍ മെക്‌സിക്കന്‍ പെസോ 0.8% ഉയര്‍ച്ച നേടി. യുഎസ് ഓഹരി വിപണിയും നേട്ടത്തിലാണ്.

Advertisment