ദിമാപുർ: നാഗാലാൻഡിലെ ദിമാപൂരിൽ നടന്ന വിവാഹ ചടങ്ങിലാണ് വധൂവരന്മാർ തോക്കുമായി ഫോട്ടോയ്ക്ക് പോസ് ചെയ്തത്. നാഗാലാൻഡ് വിമതനേതാവിന്റെ മകനും വധുവുമാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തതു.
വിമതനേതാവായ ബൊഹോതോ കിബയുടെ മകനും വധുവും തോക്കേന്തി ചിത്രമെടുക്കുകയായിരുന്നു. ദിമാപൂരിലെ നാഗാലാൻഡ് കൊമേഴ്സ്യൽ ഹബിലാണ് വിവാഹം നടന്നത്.
നിരവധി പേർ വിവാഹ ചടങ്ങിൽ പങ്കെടുത്തു. ഇതിനിടെയാണ് വരനും വധുവും തോക്കേന്തി ചിത്രമെടുത്തത്. എകെ 56, എം16 തോക്കുകളാണ് ഇവരുടെ കെെയിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ. സോഷ്യൽ മീഡിയയിൽ ഈ വിഷയം ഏറെ ചർച്ചയായിട്ടുണ്ട്.