സിബിഐ ഇടക്കാല ഡയറക്ടറായി നാഗേശ്വര്‍ റാവുവിനെ നിയമിച്ചു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, January 10, 2019

സിബിഐ ഇടക്കാല ഡയറക്ടര്‍ ആയി നാഗേശ്വര്‍ റാവുവിനെ നിയമിച്ചു. പുതിയ ഡയറക്ടറെ ഒരാഴ്ച്ചക്കകം തീരുമാനിക്കും. പുതിയ ഡയറക്ടറെ നിയമിക്കും വരെ നാഗേശ്വര്‍ റാവുവായിരിക്കും ഡയറക്ടര്‍ സ്ഥാനം വഹിക്കുക. സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയ അലോക വര്‍മ്മയ്ക്ക് പുതിയ ചുമതലയായി ലഭിച്ചിരിക്കുന്നത് ഫയര്‍ സര്‍വീസ്, സിവില്‍ ഡിഫന്‍സ് ആന്‍ഡ് ഹോം ഗാര്‍ഡ് ഡിജി എന്നിവയാണ്.

അതേസമയം, അലോക് വര്‍മ്മയെ നീക്കിയത് റഫാല്‍ ഇടപാടിലെ അന്വേഷണം ഭയന്നാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വിശദീകരണം നല്‍കാനുള്ള അവസരം പോലും അലോക് വര്‍മ്മയ്ക്ക് നല്‍കിയില്ലെന്നും സ്വതന്ത്ര അന്വേഷണത്തെ പ്രധാനമന്ത്രി ഭയപ്പെടുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

×