Advertisment

കോവിഡ് ബാധിച്ച് യുവതി മരിച്ചു; ബന്ധുക്കള്‍ ആശുപത്രി അടിച്ചുതകര്‍ത്തു, റിസപ്ഷന്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു

New Update

നാഗ്പൂര്‍: കോവിഡ് ബാധിച്ച് യുവതി മരിച്ചതിനെതുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രി അടിച്ചു തകര്‍ത്തു. തുടര്‍ന്ന് റിസപ്ഷന്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. മഹാരാഷ്ട്രയിലെ നാഗ് പൂര്‍ ജില്ലയിലായിരുന്നു സംഭവം. ആശുപത്രിയിലെ സിസി ടിവിയിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പത്തുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

Advertisment

publive-image

യുവതിയുടെ ബന്ധുക്കള്‍ ആശുപത്രി തകര്‍ക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ദേശീയ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ പുറത്തുവിട്ടിട്ടുണ്ട്. ബന്ധുക്കളിലൊരാള്‍ പെട്രോള്‍ ഒഴിച്ച് റിസപ്ഷനിലെ മേശ കത്തിക്കുന്നത് വ്യക്തമാണ്.

യുവതിയുടെ ഭര്‍ത്താവ് ഡോക്ടറുമായി തര്‍ക്കിക്കുകയും പിന്നീട് ബന്ധുക്കളെ കൂട്ടി വന്ന് ആശുപത്രി തല്ലി തകര്‍ക്കുകയുമായിരുന്നെന്ന് നാഗ് പൂര്‍ ഡിസിപി പറഞ്ഞു.

covid death
Advertisment