Advertisment

കൊച്ചിയില്‍ നടിയുടെ ബ്യൂട്ടിപാര്‍ലറിന് നേരെ വെടിവയ്പ് ; ഭീഷണി മുംബൈ അധോലോകത്തിലെ രവി പൂ‌ജാരിയുടെ പേര് പറഞ്ഞ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: കൊച്ചിയില്‍ പട്ടാപകല്‍ ആഡംബര ബ്യൂട്ടിപാര്‍ലറിന് നേര്‍ക്ക് വെടിവയ്‌പ്. പനമ്ബള്ളി നഗറിലെ പ്രശസ്‌തമായ ബ്യൂട്ടിപാര്‍ലറിന് നേര്‍ക്കാണ് ബൈക്കിലത്തിയ രണ്ട് പേര്‍ വെടിയുതിര്‍ത്തത്. ബ്യൂട്ടിപാര്‍ലര്‍ ഉടമയ്‌ക്ക് നേരത്തെ 25 കോടി രൂപ ആവശ്യപ്പെട്ട് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.

Advertisment

publive-image

മുംബൈ അധോലോകത്തിലെ രവി പൂ‌ജാരിയുടെ പേര് പറഞ്ഞായിരുന്നു ഭീഷണി. വെടിയുതിര്‍ത്തവര്‍ ബൈക്കില്‍ രക്ഷപ്പെട്ടു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു.

publive-image

അതേസമയം ബ്യൂട്ടിപാര്‍ലര്‍ ഉടമ ലീന മരിയ പോള്‍ ബാങ്ക് തട്ടിപ്പ് കേസ് പ്രതിയാണ്. 2013ല്‍ ചെന്നൈ കനറ ബാങ്കില്‍ നിന്ന് 19 കോടി രൂപ തട്ടിയെടുത്തിട്ടുണ്ട്. റെഡ് ചില്ലീസ്, ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2013ല്‍ ഡല്‍ഹിയിലെ ഫാം ഹൗസില്‍ വെച്ചാണ് ലീന അറസ്റ്റിലായത്.

Advertisment