Advertisment

രാജീവ് ഗാന്ധി വധം ; പരോള്‍ നീട്ടണമെന്ന ആവശ്യവുമായി നളിനി ഹൈക്കോടതിയില്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ പിടിയിലായ നളിനി ശ്രീഹരന്‍ പരോള്‍ നീട്ടണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചു. 30 ദിവസം കൂടി പരോള്‍ നീട്ടാനാണ് നളിനി കോടതിയെ സമീപിച്ചത്. നളിനിയുടെ അപേക്ഷയില്‍ മറുപടി നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാറിനോട് മദ്രാസ് ഹൈക്കോടതി നിര്‍ദേശം നല്‍കി.

വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലുള്ള നളിനി ശ്രീഹരന്, കഴിഞ്ഞ മാസമാണ് മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ഒരു മാസത്തെ പരോള്‍ കോടതി അനുവദിച്ചത്. എന്നാല്‍ പരോള്‍ നീട്ടിക്കിട്ടാനുള്ള അപേക്ഷ ജയില്‍ ഡി.ഐ.ജി നിരസിച്ചതിനെ തുടര്‍ന്ന് നളിനി കോടതിയെ സമീപിക്കുകയായിരന്നു.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട് നളിനി ഉള്‍പ്പടെ ആറ് പേരെയാണ് ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിച്ചത്. 1991 മെയ് 21ന് തമിഴ്‌നാടിലെ കാഞ്ചീപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ രാജീവ് ഗാന്ധി ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെടുകയായിരുന്നു.

Advertisment