Advertisment

എം.ടി വാസുദേവന്‍ നായരുടെ നാലുകെട്ട് നോവല്‍ അറബിയിലേക്ക് മൊഴിമാറ്റുന്നു

author-image
admin
Updated On
New Update

എം.ടി വാസുദേവന്‍ നായരുടെ നാലുകെട്ട് നോവല്‍ അറബിയിലേക്ക് മൊഴിമാറ്റുന്നു. മലപ്പുറം കാളികാവ് സ്വദേശി അനസ് വാഫിയും കാട്ടുമുണ്ട സ്വദേശി മുസ്ഥഫ വാഫിയും ചേര്‍ന്നാണ് പരിഭാഷ നിര്‍വ്വഹിക്കുന്നത്.

Advertisment

publive-image

കാളികാവ് സ്വദേശിയായ അനസ് വാഫിയുടെയും യു.എ.ഇയില്‍ പ്രവാസിയായി കഴിയുന്ന കാട്ടുമുണ്ട സ്വദേശി മുസ്ഥഫ വാഫിയുടെയും ഒരു വര്‍ഷത്തെ ശ്രമത്തിനൊടുവിലാണ് മലയാളത്തിലെ ക്ലാസിക് നോവല്‍ അറബി വായനക്കാരിലെത്തുന്നത്.

സൌദിയിലെ പ്രമുഖ പ്രസാധകരായ അല്‍ മദാരികാണ് മൊഴിമാറ്റം പുറത്തിറക്കുന്നത്. നാലുകെട്ടിന് അറബിയില്‍ യോജിച്ച പദങ്ങളില്ലാത്തതിനാല്‍ നാലുകെട്ട് എന്ന തലക്കെട്ടില്‍ തന്നെയാവും മൊഴിമാറ്റം പുറത്തിറങ്ങുക.

ഇതിനകം 14 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട നാലുകെട്ട് നോവല്‍ അറബിയിലെത്തുമ്പോള്‍ കേരളീയ പശ്ചാത്തലത്തെ അടുത്തറിയാനുള്ള അവസരമാണ് അറബ് വായനക്കാര്‍ക്ക് ലഭിക്കുന്നത്. ഏറെ വൈകാതെ പുസ്തകം വിപണിയിലെത്തും.

Advertisment