Advertisment

ട്രംപ് വരുത്തിവെച്ച വിന... ജോഷ്വാ ട്രംപിനെ എല്ലാവരും ട്രംപ് എന്ന് വിളിക്കുന്നു...ട്രംപിനെ പിന്നെ ട്രംപന്നെല്ലാതെ എന്ത് വിളിക്കുമെന്ന് കൂട്ടുകാര്‍...സ്‌കൂളിലെ കോമാളിയായെന്ന തോന്നല്‍ മൂലം ട്രംപ് സ്‌കൂള്‍ വിടാനൊരുങ്ങി...ഇപ്പോ ട്രംപ് ദേ വൈറ്റ് ഹൗസില്‍ ഇരുന്നുറങ്ങുന്നു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

വാഷിംഗ്ടണ്‍: ട്രംപ് എന്ന പേരിന്റെ വാലിനെ ഈ പതിനൊന്നുകാരന്‍ ഒരു ബാധ്യതയായിട്ടാണ് കണക്കാക്കുന്നത്. ജോഷ്വാ ട്രംപിന് തന്നോട് തന്നെ വെറുപ്പായിരുന്നു. കാരണം പേരിലെ 'ട്രംപ്' തന്നെയാണ്.

Advertisment

publive-image

ട്രംപ് എന്ന് പേരില്‍ സ്‌കൂളിലും കൂട്ടുകാര്‍ക്കിടയിലും ജോഷ്വാ പരിഹാസ കഥാപാത്രമാക്കി. പരിഹാസം രൂക്ഷമായപ്പോല്‍ സ്‌കൂള്‍ വിടാന്‍ പോലും ജോഷ്വാ ട്രംപ് തീരുമാനിച്ചു. ഒടുവിലാണ് വൈറ്റ് ഹൗസിലേക്ക് ജോഷ്വാ ട്രംപിന് ക്ഷണം ലഭിച്ചത്. വൈറ്റ് ഹൗസില്‍ ഇരുന്ന് ഉറങ്ങുന്ന ജോഷ്വാ ട്രംപിന്റെ ചിത്രവും വൈറലായി.

പേരിനെ ചൊല്ലിയുള്ള പരിഹാസം ജോഷ്വായെ വല്ലാതെ തളര്‍ത്തിയിരുന്നതായി കുട്ടിയുടെ രക്ഷിതാക്കള്‍ തന്നെ പറയുന്നു. ജീവിതം തന്നെ വെറുത്തു പോയ മകനെ കുറച്ച് തങ്ങള്‍ക്ക് ഭയം തോന്നിയിരുന്നതായും അവര്‍ പറഞ്ഞു.

കുട്ടിയുടെ രണ്ടാം പേര് ഉപയോഗിക്കരുതെന്ന് സ്‌കൂള്‍ ആധികൃതര്‍ അധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയുമുണ്ടായി. പേര് മാറ്റാന്‍ വരെ ഒരുങ്ങിയിരുന്നു ജോഷ്വാ ട്രംപ്.

ജോഷ്വായെ കുറിച്ചറിഞ്ഞ പ്രഥമ വനിത മെലാനിയ ട്രംപ് ആണ് കുട്ടിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചത്. പ്രസിഡന്റിന്റെ കോണ്‍ഗ്രസില്‍ വെച്ച് നടക്കുന്ന വാര്‍ഷിക പ്രസംഗത്തില്‍ പ്രത്യേക ക്ഷണിതാവാണ് ജോഷ്വാ ട്രംപ്. അതേസമയം ജോഷ്വാ ട്രംപിന്റെ ദയനീയതക്ക് ഒരര്‍ഥത്തില്‍ പ്രസിഡന്റും ഉത്തരവാദിയാണെന്നാണ് ഒരു കൂട്ടം വാദിക്കുന്നു.

Advertisment