Advertisment

അമേരിക്കൻ മലയാളികൾ എഴുപത്തിനാലാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

New Update

നോര്‍ത്ത് അമേരിക്കൻ നെറ്റ്‌വർക്ക് ഓഫ് മലയാളി മുസ്ലിം  അസ്സോസിയേഷൻസിൻറെ (നൻമ) നേതൃത്വത്തിൽ അമേരിക്കൻ മലയാളികൾ  മാതൃരാജ്യത്തിൻ്റെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.എം. ഇ. എസ്. പ്രസിഡണ്ട്  ഡോ. ഫസൽ ഗഫൂർ പരിപാടിയിൽ  സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തി.

Advertisment

publive-image

സ്വാതന്ത്ര്യത്തിനായി ജീവനും  ജീവിതവും  നൽകിയ വിപ്ലവകാരികളെയും രക്തസാക്ഷികളെയും അദ്ദേഹം  അനുസ്മരിച്ചു. സ്വാതന്ത്ര്യസമരത്തിൽ മതജാതിവ്യത്യാസമില്ലാതെ തോളോടുതോൾ  ചേർന്ന് പോരാടിയ  സമരസേനാനികളുടെ പ്രവർത്തനഫലം രുചിക്കുന്ന പുതുതലമുറ, സ്വാതന്ത്ര്യത്തിൻറെ മൂല്യവും ആത്മാവും നിലനിർത്താൻ പ്രയത്നിക്കേണ്ടതാണ്.

മതനിരപേക്ഷതയും സമഭാവനയും  അടിസ്ഥാനമാക്കിയ  മഹത്തായ  ഭരണഘടനയുള്ള  രാഷ്ട്രത്തിൻറെ സ്വത്വവും ജനങ്ങളുടെ  പരസ്പരവിശ്വാസവും ഐക്യവും നിലനിർത്തുവാൻ   എല്ലാവരും പരിശ്രമിക്കേണ്ടതുമാണെന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യയുടെ  പ്രതിരോധ, സാമ്പത്തിക,ആരോഗ്യമേഖലകളിലെ വളർച്ചയിൽ  അമേരിക്കൻ  സർക്കാരിൻറെയും അമേരിക്കൻ ഇന്ത്യക്കാരുടെയും പങ്കിനെ അദ്ദേഹം  എടുത്തു പറഞ്ഞു.

അതിഥിയെ  ഡോ: ഷാനവാസ്  പരിചയപ്പെടുത്തി  യു. എ. നസീർ, നൻമ  കാനഡ  പ്രസിഡണ്ട് മുസ്‌തഫ. കെ. പി. എന്നിവർ  ആശംസാപ്രസംഗം നടത്തി. നബാ യാസിർ  ആലപിച്ച രാജ്യസ്നേഹം  ഉണർത്തുന്ന ദേശഭക്തി ഗാനം, ശ്രോതാക്കളുടെ  ശ്രദ്ധ പിടിച്ചുപറ്റി . നൻമ പ്രോഗ്രാംസ്  ഡയറക്റ്റർ കുഞ്ഞു പയ്യോളി സ്വാഗതം പറഞ്ഞ  ചടങ്ങിൽ സെക്രട്ടറി മുഹമ്മദ് ഹാരിസ് നന്ദി  പറഞ്ഞു. ദേശീയഗാനത്തോടെ പരിപാടി സമാപിച്ചു.

Advertisment