Advertisment

നന്മ യാത്രയയപ്പ് നൽകി.

author-image
admin
Updated On
New Update

റിയാദിലെ നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ പ്രവാസ ജീവി തം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന നന്മയുടെ സ്ഥാപക വൈസ്  പ്രസിഡന്റ് ശ്രീ നൗഷാദ് ബിൻസാഗറിന് യാത്രയയപ്പ് നൽകി. 2019 ജൂൺ 20 വ്യാഴാഴ്ച ബത്ത ക്ലാസിക് റെസ്റ്റോറന്റ് ആഡിറ്റോറി യത്തിൽ ചേർന്ന നന്മയുടെ ജനറൽ ബോഡി മീറ്റി ങ്ങിന് ശേഷം നടന്ന യാത്രയയപ്പ് യോഗത്തിൽ പ്രസിഡന്റ്  മുഹ മ്മദ് മൻസൂർ കല്ലൂർ അധ്യക്ഷനായിരുന്നു. എന്‍ ആര്‍ കെ  വെൽ ഫയർ ഫോറം പ്രസിഡന്റ്  അഷ്റഫ് വടക്കേവിള യോഗം ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ജീവകാരുന്ന്യ പ്രവര്‍ത്തകന്‍  ലത്തീഫ് തെച്ചി, മാധ്യമ പ്രവർത്ത കൻ  ജയൻ കൊടുങ്ങല്ലൂർ, യവനിക  പ്രസിഡണ്ട് യൂസുഫ് കായം കുളം, ചാരിറ്റി ഓഫ് പ്രവാസി മലയാളിയുടെ പ്രസിഡന്റ്  അയൂ ബ്‌ കരൂപടന്ന, ഓ ഐ സി സി കൊല്ലം കമ്മിറ്റി ജില്ലാ ജനറൽ സെക്രട്ടറി ശ്രീ അലക്സ് തോമസ്, നന്മയുടെ വൈസ് പ്രസിഡന്റ്  സക്കീർ ഹുസൈൻ ഐ കരുനാഗപ്പള്ളി, ജോയിന്റ് സെക്രട്ടറി മാരായ ശ്രീ സിനു അഹമ്മദ്, ശ്രീ മുനീർ മണപ്പള്ളി, ജോയിൻറ് ട്രഷറർ ശ്രീ ഷെഫീഖ് മുസ്ല്യാർ, ഹ്യൂമാനിറ്റി കോർഡിനേറ്റർ ശ്രീ ഷാജഹാൻ മൈനാഗപ്പള്ളി എന്നിവർ ആശസകൾ അർപ്പിച്ചു.

publive-image

മുഹമ്മദ് മൻസൂർ കല്ലൂർ മൊമെന്റോ നൽകിയും  യൂസുഫ് കായംകുളം പൊന്നാട അണിയിച്ചും  നൗഷാദ് ബിൻസാഗറിനെ ആദരിച്ചു.

publive-image

കരുനാഗപ്പള്ളി ആദിനാട് സ്വദേശിനിയായ വിധവയ്ക്ക് എന്റെ റേഡിയോ 91.2 FM ന്റെ സന്നദ്ധ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി പണിത് നൽകിയ കടയിൽ കച്ചവടം തുടങ്ങുന്നതിനുള്ള സഹായ ധനം  ജയൻ കൊടുങ്ങല്ലൂർ, നന്മയുടെ ഹ്യൂമാനിറ്റി കോർഡിനേറ്റർ ശ്രീ ഷാജഹാൻ മൈനാഗപ്പള്ളിക്ക് കൈമാറി. ജനറൽ  സെക്രട്ടറി അബ്ദുൽ ബഷീർ എഫ് സ്വാഗതം പറഞ്ഞു ട്രഷറർ  അഖിനാസ് എം കരുനാഗപ്പള്ളി നന്ദി പറഞ്ഞു.

publive-image

പരിപാടികള്‍ക്ക്സലീം ചേമത്തറയിൽ, സലിം കുനിയത്ത്, റിയാസ് സുബൈർ , ഷെമീർ കാവിൽ, ഷെമീർ കൊച്ചാലുമ്മൂട്, നൗഫൽ നൂറുദ്ദീൻ, നിയാസ് ശാസ്താംകോട്ട, അനസ് ചിറ്റുമൂല, നവാസ് ലത്തീഫ്, മൻസൂർ കൊച്ചാലുമ്മൂട്, ജാസർ ഇടക്കുളങ്ങര, ഫഹദ്, വഹാബ്, ഷിനു ഷംസ്, ഷെമീർ അബ്ദുൽ റഷീദ്, റിയാസ് അബ്ദുൽ വഹാബ്, അജ്മൽ താഹ, നവാബ് തഴവ തുടങ്ങിയവർ ചടങ്ങുക ൾക്ക് നേതൃത്വം നൽകി.

publive-image

publive-image

Advertisment