Advertisment

നന്മ 'വെർച്വൽ ഗ്രാജുവേഷൻ പ്രോഗ്രാം 2020' സംഘടിപ്പിച്ചു . ഹൈസ്ക്കൂൾ, കോളേജ് ഗ്രാജുവേഷൻ പൂർത്തിയാക്കിയ മലയാളി വിദ്യാർത്ഥികളെ അനുമോദിച്ചു.

author-image
admin
Updated On
New Update

ന്യൂയോര്‍ക്ക്:  ഈ അദ്ധ്യായന വർഷത്തെ  ഹൈസ്ക്കൂൾ, കോളേജ് ഗ്രാജുവേഷൻ പൂർത്തിയാക്കിയ മലയാളി വിദ്യാർത്ഥികളെ അനുമോദിച്ച്‌ നോർത്ത് അമേരിക്കൻ നെറ്റ്‌വർക്ക് ഓഫ് മലയാളി മുസ്ലിം അസ്സോസിയേഷൻസ് (നൻമ), വെർച്വൽ ഗ്രാജുവേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു.

Advertisment

publive-image

റിദ മൻഹ ഖിറാഅത്ത് അവതരിപ്പിച്ച പരിപാടിയിൽ നന്മ വൈസ്പ്രസിഡണ്ട് ഫിറോസ് മുസ്‌തഫ സ്വാഗതം പറഞ്ഞു.ചെയർമാൻ സമദ് പൊനേരി ആമുഖഭാഷണത്തിൽ നന്മയുടെ പ്രവർത്തനങ്ങൾ പുതുതലമുറക്ക് പരിചയപ്പെടുത്തി.

ആശിയാന അഹമ്മദും നിസ്‌മി പൊനേരിയും പരിപാടി നിയന്ത്രിച്ചു. നൻമ യു. എസ്. പ്രസിഡണ്ട് ഒമർ സിനാഫും കാനഡ പ്രസിഡണ്ട് മുസ്‌തഫ കെ പിയും അദ്ധ്യക്ഷപ്രസംഗങ്ങൾ നടത്തി. ഡോ. മൊയ്‌തീൻ മുഹ്‌യിദ്ധീൻ,ഡോ. ശെൽബി കുട്ടി, ഡോ. സുരേഷ് കുമാർ ,ഡോ.ഖലീൽ അശ്‌റഫ്,മുശീർ അലമ്പത്ത് , റീമ ഷാനവാസ് തുടങ്ങിയവർ അനുമോദനപ്രഭാഷണങ്ങളിലൂടെ തുടർസാധ്യതകളെയും ഭാവിയുടെ കരിയർ മേഖലകളെയുംകുറിച്ച് വിദ്യാർത്ഥികളുമായി പങ്കുവെച്ചു

നന്മ വിദ്യാഭ്യാസവിഭാഗം പ്രോഗ്രാം ലീഡർ ഡോ. മുഹമ്മദ് അബ്‌ദുൽ മുനീർ വ്യത്യസ്‌ത മേഖലകളിൽ കഴിവു തെളിയിച്ച വിദ്യാർത്ഥികളെ പരിചയപ്പെടുത്തി. യു. എസിൽ ഹൈസ്ക്കൂൾ ഗ്രാജുവേഷൻ പൂർത്തിയാക്കിയ അഫ്‌റാഹ് ഹനാൻ നിറാർ,ഐശാ കാരേടത്ത്, അലീന ഹാരിസ്,ആമിൽ താഹ,അയിശ ഷാജഹാൻ, ഐശാ പുഴക്കരഇല്ലത്ത്,ജസ്‌ന ജലാൽ, മശ്ഹൂർ അൽ അഹമ്മദ്, നബ യാസിർ , നാദിയ നാസിർ എന്നിവരെയും കോളേജ് ഗ്രാജുവേഷൻ പൂർത്തിയാക്കിയ അനസ് മുഹമ്മദ്,നാദിയ നാസിം, നസഹ അസ്‌ലം ഷെറുലെ, ഐശാ നൗശാദ്, മസൂദ് അൽ അൻസാർ അബ്ദുസ്സലാം, ശമീർ കുന്നത്ത് പീടികയിൽ എന്നിവരെയും കാനഡയിൽ കോളേജ് ഗ്രാജുവേഷൻ പൂർത്തിയാക്കിയ ഫാസിൽ അബ്‌ദു,മുഹമ്മദ് സിനാജ്,മുഹമ്മദ് ഹാഫിസ്,ശജൽ ജമാൽ,മുഹമ്മദ് ഫൈസൽ, മുഹമ്മദ് റനീസ്, സഫ്വാൻ പരപ്പിൽ എന്നിവരെയുമാണ് അനുമോദിച്ചത്. ചടങ്ങിൽ പ്രോഗ്രാം ഡയറക്റ്റർ കുഞ്ഞു പയ്യോളി നന്ദി പറഞ്ഞു

Advertisment