Advertisment

ആധുര സേവനരംഗത്തും ജീവകാരുണ്യ പ്രവർത്തങ്ങളിലും സജീവ പങ്കാളിത്തമായി 'നന്മമരം' വാട്‌സാപ്പ് കൂട്ടായ്മ

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

publive-image

Advertisment

ഹരിപ്പാട്: ആധുര സേവനരംഗത്തും ജീവകാരുണ്യ പ്രവർത്തങ്ങളിലും സജീവ പങ്കാളിത്തമായി കാർത്തികപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും നിറഞ്ഞുനിൽക്കുന്ന നന്മമരം വാട്‌സാപ്പ് കൂട്ടായ്മ. ഈ കൂട്ടായ്മയിൽ കൂടെ വളരെ ചുരുങ്ങിയ നാളുകൾ കൊണ്ടു കാർത്തികപ്പള്ളിയിലെയും പരിസരപ്രദേശങ്ങളിലെയും നിർധരായ രോഗികൾക്കും അശരണർക്കും സഹായം എത്തിക്കാൻകഴിഞ്ഞു.

കൊവിഡ്‌ ബാധിച്ച് സൗദിയിൽ വെച്ച് മരണപ്പെട്ട തൃക്കുന്നപ്പുഴ പാനൂർ സ്വദേശി റഹൂഫ്‌ന്റെ കുടുംബത്തിന് കാർത്തികപ്പള്ളി നന്മ മരം വാട്ട്സ് ആപ്പ് കൂട്ടായ്മയുടെ വക ധന സഹായം കൈമാറി. ഷാഫി പറമ്പിൽ എംഎല്‍എയുടെ സാന്നിധ്യത്തിലാണ് തുക കൈമാറിയത്.

publive-image

അതുപോലെ തന്നെ കാർത്തികപ്പള്ളി പള്ളി ഇമാംന്റെ ചികിത്സയ്ക്കായി ധനസമാഹരണം നടത്തുകയാണ് ഈ കൂട്ടായ്മ. കാർത്തികപ്പള്ളി പാട്ടുമത്സരം വിജയികൾക്ക് സമ്മാനവും കലാപരിപാടിയിൽ പങ്കടുത്ത കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങളും നന്മമരം വാട്‌സാപ്പ് കൂട്ടായ്മ നൽകി.

publive-image

കാർത്തികപ്പള്ളി നന്മ മരം വാട്സാപ്പ് കൂട്ടായ്മ ഗ്രൂപ്പ് അംഗങ്ങളായ ആൻസാരി ചേലപ്പുറത്ത്, റഹീസ് കാർത്തികപള്ളി, ഹാരിസ് കുളഞ്ഞിയിൽ, അഡ്വക്കേറ്റ് കബീർ, അൻസർ അമ്പഴവേലിൽ , നൈസാം കുളഞ്ഞിയിൽ, ഷമീർയൂസഫ്, നസീർ കണിയന്റയ്യത്, ഇജാസ് കുളഞ്ഞിയിൽ, നവാസ് റഷിദ് കണിയന്റയ്യത്, തസീബ്,സഫീർ ,സിയാദ്,നഹാസ് ഹുസൈൻ ,ഉലും ,നിസാം ലബ്ബ അബി തുടങ്ങിയ നിരവതിപേർ ഇതിന് നേതൃത്ത്വം കൊടുക്കുന്നു.

Advertisment