ഇന്ദ്രജിത്തിന്റെ തകര്‍പ്പന്‍ പ്രകടനവുമായി നരകാസുരന്റെ ട്രെയിലര്‍

ഫിലിം ഡസ്ക്
Wednesday, August 1, 2018

Image result for naragasooran indrajith

അരവിന്ദ് സാമിയ്‌ക്കൊപ്പം ഇന്ദ്രജിത് പ്രധാനവേഷത്തിലെത്തുന്ന കാര്‍ത്തിക് നരേന്‍ ചിത്രമാണ് നരകകസൂരന്‍. ഇന്ദ്രജിത്തിന്റെ തകര്‍പ്പന്‍ അഭിനയമുഹൂര്‍ത്തങ്ങളുമായി ചിത്രത്തിന്റെ ട്രെയിലറെത്തി. ലക്ഷ്മണ്‍ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

Image result for naragasooran indrajith

ഇന്ദ്രജിത്തിനും അരവിന്ദ് സ്വാമിക്കും പുറമേ സുദീപ് കിഷന്‍, ശ്രിയ ശരണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ലക്ഷ്മണ്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ഇന്ദ്രജിത്ത് ചിത്രത്തിലെത്തുന്നത്. വീണുപോയ പിശാചിന്റെ കഥ എന്ന ടാഗ് ലൈനില്‍ ഇറങ്ങുന്ന നരഗസൂരന്‍ ഒരു ഡാര്‍ക്ക് ഷേഡുള്ള സസ്‌പെന്‍സ് ത്രില്ലറാണ്.

ധ്രുവങ്കള്‍ പതിനാറില്‍ ഒപ്പമുണ്ടായിരുന്ന ടെക്‌നീഷ്യന്മാര്‍ തന്നെയാണ് ഈ ചിത്രത്തിലും കാര്‍ത്തികിന് ഒപ്പമുള്ളത്. എന്‍ജിനിയറിംഗ് പഠനം പാതിയില്‍ ഉപേക്ഷിച്ചാണ് കാര്‍ത്തിക് ധ്രുവങ്കള്‍ പതിനാറുമായി സിനിമയിലേക്ക് എത്തിയത്. ഓഗസ്റ്റ് 31ന് ചിത്രം തീയേറ്ററുകളിലെത്തും.

×