Advertisment

നവംബര്‍ 28 , നേരം വെളുത്ത് വരുന്നതേയുള്ളു ; രാവിലെ പശുക്കളെ കറക്കാന്‍ ഫാമിലേക്ക് പോകുമ്പോഴാണ് അസാധാരണമായി എന്തോ കത്തിയെരിയുന്നത് കണ്ടത് ; പ്രദേശങ്ങളില്‍ രാവിലെ തീയിടുന്നത് പതിവായതു കൊണ്ട് അവഗണിച്ചു ; ജോലി കഴിഞ്ഞ് 8 ണിയോടെ തിരിച്ചു വരുമ്പോഴും തീ അണഞ്ഞിരുന്നില്ല ; ഇത്രയും സമയം എന്താണ് നിന്നുകത്തുന്നത് എന്നറിയാനാണ് അടുത്തു ചെന്നത് ; ആദ്യം കാണുന്നത് പകുതി കത്തിത്തീര്‍ന്ന ഒരു കയ്യാണ് ; യുവ ഡോക്ടറുടെ കൊലപാതകത്തില്‍ നിര്‍ണ്ണായകമായ മൊഴി

New Update

ഹൈദരാബാദ് : വനിതാ വെറ്ററിനറി ഡോക്ടർ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ നിർണായകമായത് നരസിംഹയുടെയും സത്യയുടെയും ഇടപെടലായിരുന്നു.

Advertisment

നവംബർ 28 വ്യാഴാഴ്ച, നേരം വെളുത്തുവരുന്നതേയുള്ളു. സമയം ഏകദേശം അഞ്ചുമണി. പതിവുപോലെ പശുക്കളെ കറക്കാൻ ഹൈദരാബാദ് – ബെംഗളൂരു ദേശീയപാതയിലൂടെ ചതൻപള്ളി പാലം കടന്നു തന്റെ ഫാമിലേക്കു പോകുകയായിരുന്നു നരസിംഹ. അപ്പോഴാണ് അസാധാരണമായി എന്തോ കത്തിയെരിയുന്നത് നരസിംഹ കണ്ടത്.

publive-image

രാവിലെ ഈ പ്രദേശങ്ങളിൽ തീയിടുന്നതു പതിവായതു കൊണ്ട് അവഗണിച്ചു. കൃഷിയിടത്തിലെ ജോലികൾ തീർത്ത് എട്ടു മണിയോടെ മടങ്ങിവരുമ്പോഴും തീ അണഞ്ഞിരുന്നില്ല. ഇത്രയും സമയം എന്താണു നിന്നുകത്തുന്നത് എന്നറിയാനാണ് അടുത്തു ചെന്നത്.

പകുതി കത്തിയെരിഞ്ഞ ഒരു കൈയാണ് ആദ്യം കണ്ണിൽ ഉടക്കിയത്. കണ്ണിൽ ഇരുട്ട് കയറി ആകെ മരവിച്ച അവസ്ഥയിലായി. ഉടൻ സുഹൃത്ത് സത്യയേയും കൂട്ടി െപാലീസ് സ്റ്റേഷനിൽ ചെന്ന് വിവരം അറിയിക്കുകയായിരുന്നു.

വിരലിലെണ്ണാവുന്ന കർഷകരും ട്രാക്ടർ ഡ്രൈവർമാരും മാത്രം ഉപയോഗിക്കുന്ന ചതൻപള്ളി പാലത്തിനു സമീപം തന്നെ മൃതദേഹം കത്തിക്കാനുള്ള പ്രതികളുടെ തീരുമാനം ആസൂത്രിതമായിരുന്നു.

Advertisment