Advertisment

നാരായണ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൻ്റെ കേരള റീജിയണൽ ഓഫീസ് എറണാകുളത്ത് പ്രവർത്തനമാരംഭിച്ചു

New Update

publive-image

Advertisment

കൊച്ചി: മെഡിക്കൽ - എഞ്ചിനീയറിംഗ് എൻട്രൻസ് കോച്ചിംഗ് രംഗത്ത് രാജ്യത്തെ പ്രമുഖ സ്ഥാപനമായ നാരായണ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൻ്റെ കേരള റീജിയണൽ ഓഫീസ് എറണാകുളത്ത് പ്രവർത്തനമാരംഭിച്ചു. പാലാരിവട്ടത്ത് കൊടുവത്തറ ബിൽഡിംഗിൽ പ്രവർത്തനമാരംഭിച്ച റീജിയണൽ ഓഫീസിൻ്റെ ഉദ്ഘാടനം മുൻ പി എസ് സി ചെയർമാൻ ഡോ. കെ. എസ്. രാധാകൃഷ്ണൻ നിർവ്വഹിച്ചു.

കേരള റീജിയണൽ ഡയറക്ടർ ഇ. ശ്രീനിവാസ് അധ്യക്ഷനായിരുന്നു. സെൻ്റർ ഹെഡ് ശ്രീജിത് മധു, ഓപ്പറേഷൻസ് ഹെഡ് ശ്രീജിത് ഹരിശർമ്മ എന്നിവർ പ്രസംഗിച്ചു. രാജ്യത്ത് 17 സംസ്ഥാനങ്ങളിലായി 41 വർഷത്തെ പ്രവർത്തന പരിചയമുള്ള തെലുങ്കാന ആസ്ഥാനമായി പ്രവർത്തിക്കുന്ന നാരായണ ഗ്രൂപ്പിന് കീഴിൽ 630ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു.

നാരായണ ഗ്രൂപ്പിൻ്റെ തിരുവനന്തപുരം സെൻ്ററിൻ്റെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് റീജിയണൽ ഡയറക്ടർ ഇ. ശ്രീനിവാസ് പറഞ്ഞു.

Advertisment