Advertisment

നാർകോട്ടിക്  എൻഫോഴ്സ്മെൻറ് സ്ക്വാഡ് അടിമാലിയില്‍ 1.100 കിലോഗ്രാം കഞ്ചാവും 9 ലിറ്റർ വ്യാജ മദ്യവും പിടികൂടി

New Update

publive-image

Advertisment

അടിമാലി: ക്രിസ്തുമസ് - പുതുവൽസര സ്പെഷ്യൽ ഡ്രൈവിൽ നാർകോട്ടിക് എൻഫോഴ്സ്മെൻ്റ് സ്‌ക്വാഡ് ഇന്നലെ അർദ്ധരാത്രിയിൽ അടിമാലി കൂമ്പൻപാറ മഠംപടി ഭാഗത്ത് നടത്തിയ റെയ്ഡിൽ 1.100 കിലോഗ്രാം ഉണക്ക കഞ്ചാവും 9 ലിറ്റർ വ്യാജ മദ്യവും പിടികൂടി.

പ്രതിയായ ഓടയ്ക്കാ സിറ്റി കരയിൽ കാരയ്ക്കാട്ട് വീട്ടിൽ മനു മണി (28) ഓടി രക്ഷപ്പെട്ടു. കൂമ്പൻപാറയിൽ മനു മണി വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ തമിഴ്നാട്ടിൽ നിന്നും കഞ്ചാവെത്തിച്ച് വിൽപ്പന നടത്തുന്നുണ്ടെന്ന് എക്സൈസ് ഷാഡോ വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെയടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

പരിശോധനയിൽ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ രഹസ്യമായി സൂക്ഷിച്ച നിലയിൽ ഗഞ്ചാവും വ്യാജമദ്യവും കണ്ടെത്തുകയായിരുന്നു. എക്സൈസ് സംഘം എത്തിയതറിഞ്ഞ് പ്രതി ഓടി രക്ഷപ്പെട്ടു.

MEN'S CHOICE എന്ന ലേബൽ പതിച്ച അര ലിറ്ററിൻ്റെ 18 കുപ്പി മദ്യമാണ് കണ്ടെത്തിയത്. ഒരു എന്‍ഡിപിഎസ് കേസും, അബ്കാരി കേസും രജിസ്റ്റർ ചെയ്ത് പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം കെ പ്രസാദ് പറഞ്ഞു.

മുമ്പ് മൂന്ന് മേജർ എന്‍ഡിപിഎസ് കേസുകളിൽ പ്രതിയായിട്ടുള്ളയാളാണ്. റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർമാരായ സി എസ് വിനേഷ്, കെ എസ് അസ്സീസ്, ഗ്രേഡ് പി ഒ മാരായ സാൻ്റി തോമസ്‌, കെ വി പ്രദീപ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ എസ് മീരാൻ, മാനുവൽ എൻ ജെ ,ഹാരിഷ് മൈദീൻ, സച്ചു ശശി ഡ്രൈവർ ശരത് എസ് പി എന്നിവരും പങ്കെടുത്തു

idukki news
Advertisment