Advertisment

ദബോല്‍ക്കറിനെ കൊലചെയ്യാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ നശിപ്പിച്ചത് അഭിഭാഷകനായ സഞ്ജീവ് പുനലേക്കറെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍

New Update

പൂനെ: നരേന്ദ്ര ദബോല്‍ക്കറിനെ കൊലചെയ്യാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ നശിപ്പിച്ചത് അഭിഭാഷകനായ സഞ്ജീവ് പുനലേക്കറെന്ന് സി.ബി.ഐ പൂനെ ഹൈക്കോടതിയില്‍. പുനലേകറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള വാദത്തിനിടെയാണ് സി.ബി.ഐ ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്.

Advertisment

publive-image

വിവിധ കേസുകളില്‍ ഉള്‍പ്പെട്ട വലതുപക്ഷ സംഘടനാ പ്രവര്‍ത്തകര്‍ക്കും സനാതന്‍ സന്‍സ്ത അംഗങ്ങള്‍ക്കും നിയമന സഹായം നല്‍കുന്ന അഭിഭാഷക കൂട്ടായ്മയായ ഹിന്ദു വിധിധ്യ പരിഷത്ത് അംഗമാണ് പുനലേകര്‍.

ദബോല്‍ക്കറിനെ വെടിവെച്ച സനാതന്‍ സന്‍സ്ത പ്രവര്‍ത്തകരില്‍ ഒരാളായ ശരദ് കലാസ്‌കര്‍ 2018 ജൂണില്‍ പുനലേക്കറിന്റെ മുംബൈ ഓഫീസിലെത്തി കൊലപാതകത്തില്‍ തനിക്കുള്ള പങ്ക് വെളിപ്പെടുത്തിയതായാണ് സി.ബി.ഐ അഭിഭാഷകന്‍ പ്രകാശ് സൂര്യവാന്‍ഷി കോടതിയെ അറിയിച്ചത്.

‘കുറ്റകൃത്യം ചെയ്യാനുപയോഗിച്ച വെടിക്കോപ്പുകള്‍ നശിപ്പിച്ചതില്‍ പുനലേകറിനുള്ള പങ്ക് സംബന്ധിച്ച് സി.ബി.ഐയ്ക്ക് അന്വേഷണം നടത്തേണ്ടതുണ്ട്. ആയുധങ്ങള്‍ കണ്ടെത്തുകയും ചെയ്യണം.’ എന്നാണ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.

Advertisment