ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
ദില്ലി: ഇന്ത്യയുടെ ആരോഗ്യരംഗത്തിന്റെ വളർച്ച ദ്രുതഗതിയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏത് വെല്ലുവിളിയെയും നേരിടാൻ സജ്ജമാണ് ആരോഗ്യരംഗമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ ഐഡിയ സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Advertisment
ലോകത്തിന് മെച്ചപ്പെട്ട ഭാവി അനിവാര്യമാണ്. പാവപ്പെട്ടവർക്കും, പാർശ്വവൽക്കരിക്കപ്പെട്ടവർക്കും കൂടി വേണ്ടിയാകണം വികസന അജണ്ടകൾ രൂപപ്പെടുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ രംഗത്തും കാർഷിക-ഊർജ്ജ മേഖലകളിലും ഇന്ത്യയിൽ നിക്ഷേപത്തിന് അനുയോജ്യമായ നല്ല സമയമാണിത്. രാജ്യത്ത് നേരിട്ടുള്ള വിദേശനിക്ഷേപം നാൾക്കുനാൾ ഉയരുകയാണ്. ഈ മഹാമാരിക്കിടയിലും 20 ബില്യൺ ഡോളറിൻ്റെ വിദേശ നിക്ഷേപം ഉറപ്പിക്കാനായെന്നും
പ്രധാനമന്ത്രി പറഞ്ഞു.