Advertisment

സാമ്പത്തിക സംവരണം നടപ്പാക്കിയത് നന്ദി; മോദിക്ക് കത്തയച്ച് എന്‍എസ്എസ്; ഒപ്പം കോണ്‍ഗ്രസിന് വിമര്‍ശനവും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: മുന്നോക്ക വിഭാഗക്കാരിലെ പിന്നാക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം നടപ്പാക്കിയതിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ കത്ത്. മോദിയുടെ നേതൃത്വത്തിന് എല്ലാ പ്രാര്‍ഥനകളുമുണ്ടെന്ന് കത്തില്‍ പറയുന്നു. കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം.

Advertisment

publive-image

സാമ്പത്തിക സംവരണ ബില്‍ രാജ്യസഭ കടന്നതിന് തൊട്ടു പിന്നാലെയാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് കത്തയച്ചത്. മുന്നാക്കക്കാരില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസത്തിലും ജോലിയിലും പത്തുശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ എന്‍എസ്എസ് പ്രശംസിച്ചിരുന്നു. സാമൂഹിക നീതി നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീതി ബോധവും ഇച്ഛാശക്തിയുമാണ് തീരുമാനത്തിലൂടെ തെളിയിച്ചിരിക്കുന്നതെന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രതികരിച്ചത്.

സമുദായത്തിന്റെ ദീര്‍ഘകാലത്തെ ആവശ്യം അംഗീകരിച്ചതിന് നന്ദി അറിയിക്കുന്നുവെന്ന് മോദിക്ക് അയച്ച കത്തില്‍ പറയുന്നു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിന് ആശംസ അറിയിച്ചുള്ള വരികള്‍ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ചില സൂചനകള്‍ നല്‍കുന്നതാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് സാമ്പത്തിക സംവരണത്തെക്കുറിച്ച് പഠിക്കാന്‍ സമിതി രൂപീകരിച്ചെങ്കിലും റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടിയുണ്ടായില്ലെന്ന് കത്തില്‍ കോണ്‍ഗ്രസിന് കുത്തും.

കേരളത്തില്‍ സാമുദായി സമവാക്യങ്ങള്‍ അനുകൂലമാക്കാന്‍ കരുക്കള്‍ നീക്കുന്ന ബിജെപി ദേശീയ നേതൃത്വം എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ കത്ത് ഏറെ പ്രധാന്യത്തോടെയാണ് കാണുന്നത്.

Advertisment