Advertisment

പ്രളയത്തില്‍ കേരളത്തെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മടിച്ചു; യുഎഇ ഭരണാധികാരി പ്രധാനമന്ത്രിയെ വിളിച്ച് സഹായം വാഗ്ദാനം ചെയ്തിട്ടും നിരസിച്ചു;മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന പ്രചാരണം നടത്തി; മോദിക്കെതിരെ മുഖ്യമന്ത്രി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കൊല്ലം: കേരളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആരോപണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയത്തില്‍ കേരളത്തെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മടിച്ചു. യുഎഇ ഭരണാധികാരി പ്രധാനമന്ത്രിയെ വിളിച്ച് സഹായം വാഗ്ദാനം ചെയ്തിട്ടും നിരസിച്ചു. ആയിരക്കണക്കിന് കോടി രൂപ ഇതിലൂടെ നഷ്ടപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന പ്രചാരണം നടത്തി. ജനങ്ങളെ ഭിന്നിപ്പിച്ച് നിര്‍ത്തുന്ന ഒരു വിഭാഗം കേരളത്തിലുണ്ട്. ബിജെപിയും കോണ്‍ഗ്രസും ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ പണം നല്‍കുന്നതിനെ കോണ്‍ഗ്രസ് എതിര്‍ത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുപ്രീംകോടതി വിധി നടപ്പാക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് ശബരിമല യുവതീ പ്രവേശനത്തെ ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി വ്യക്തമാക്കി. വിധി നടപ്പാക്കാന്‍ കഴിയില്ലെന്ന് ഒരു സര്‍ക്കാരിനും പറയാന്‍ കഴിയില്ല. 1991ന് മുമ്പും ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്ത്രീകളെ ഇരുട്ടറയിലേക്ക് തള്ളി വിടാന്‍ ശ്രമം നടക്കുന്നുണ്ട്. അതിനെതിരെയായിരുന്നു വനിതാ മതിലെന്നും വനിതാ മതില്‍ ലോകം ശ്രദ്ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ബിബിസി ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ വനിതാ മതില്‍ പ്രധാന തലക്കെട്ടാക്കി. ലിംഗ സമത്വത്തിന് വേണ്ടിയുള്ള ഈ മുന്നേറ്റം യാഥാസ്ഥിക വിഭാഗത്തെ വെറളി പിടിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment