Advertisment

‘ഹൗഡി മോദി’ യിലേക്ക് ട്രംപ് വരുന്നത് ആനന്ദം നല്‍കുന്നുവെന്ന് മോദി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ഡൽഹി: യു എസ്സിലെ ടെക്സാസിൽ നടക്കുന്ന ‘ഹൗഡി മോദി’ പരിപാടിയിൽ പങ്കെടുക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം വളരെ ആനന്ദം നൽകുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

Advertisment

publive-image

അമേരിക്കയിലെ ഇന്ത്യക്കാർ സംഘടിപ്പിക്കുന്ന പരിപാടിയിൽ മോദിക്കൊപ്പം ട്രംപ് വേദി പങ്കിടുമെന്ന് ഇന്നലെയാണ് വൈറ്റ് ഹൗസ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 22 നാണ് പരിപാടി നടക്കുന്നത്.

ഹൗഡി മോദി പരിപാടിയിൽ പങ്കെടുക്കാൻ 50,000 പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ഇന്ത്യൻ പ്രധാനമന്ത്രി അമേരിക്കയിൽ നടത്തുന്ന ഒരു പൊതുപരിപാടിയിൽ ചരിത്രത്തിൽ ആദ്യമായി ഒരു യു.എസ് പ്രസിഡന്റ് പങ്കെടുക്കുന്നതിനെ ചരിത്രപരം എന്ന് അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ ഹർഷ് വർധൻ ഷാൻഗ്രില വിശേഷിപ്പിച്ചു.

Advertisment