Advertisment

ശബ്ദമിടറി, വിതുമ്പിക്കൊണ്ട് മോദിയുടെ പ്രസംഗം; വികാരഭരിതനായത് പോലീസുകാരുടെ ധീരതയോർത്ത് !

New Update

Advertisment

പൊലീസ് ഉദ്യോഗസ്ഥരുടെ ധീരതയെയും രക്തസാക്ഷിത്വത്തെയും സ്മരിച്ചു കൊണ്ട് വികാരഭരിതനായി പ്രധാനമന്ത്രി നരേന്ദ്രമോദി. ദില്ലിയിലെ  ചാണക്യപുരിയില്‍ പുതുതായി നിർമ്മിച്ച ദേശീയ പൊലീസ് സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. പൊലീസുകാരുടെ ത്യാഗപൂര്‍ണ്ണമായ ജീവിതത്തെയും ധീരതയെയും കുറിച്ച്  ശബ്ദമിടറി, വിതുമ്പിക്കൊണ്ടായിരുന്നു മോദിയുടെ പ്രസംഗം.

"കാശ്മീരില്‍ സമാധാനം പുലരുന്നതിനായി അക്ഷീണം പ്രയത്‌നിക്കുന്നവരാണ് പൊലീസ് ഉദ്യോഗസ്ഥർ. തീവ്രവാദികളുടെയും ഭീകരരുടെയും തോക്കിന് മുന്നിൽ നെഞ്ചു വിരിച്ച് പടവെട്ടുന്ന ഓരോ പൊലീസുദ്യോഗസ്ഥനെയും ഓർമ്മിക്കേണ്ട ദിനമാണിന്ന്. നക്‌സല്‍ബാധിത പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന പൊലീസുകാർ വലിയ സേവനമാണ് ചെയ്യുന്നത്. അവരുടെ പ്രയത്‌നഫലമായാണ് നക്‌സല്‍ബാധിത പ്രദേശങ്ങളുടെ എണ്ണം രാജ്യത്ത്  കുറയുന്നത്." പ്രധാനമന്ത്രി പ്രസംഗമധ്യേ പറഞ്ഞു.

ലഡാക്കിലെ ഹോട്ട് സ്പ്രിങ്ങിൽ 1959 ഒക്ടോബർ 21ന് കാണാതായ പൊലീസ് സേനാംഗങ്ങളെ കണ്ടെത്താൻ പോയ പൊലീസ് സംഘത്തിനെതിരെ ചൈനീസ് സൈന്യം നടത്തിയ അക്രമണത്തിനെതിരയുള്ള ചെറുത്തു നിൽപ്പിൽ  10പേർക്ക് ജീവൻ വെടിയേണ്ടി വന്നു. ആ ധീര പോരാട്ടത്തിന്റെയും ജീവ ത്യാഗത്തിന്റെയും ഒാർമ്മ പുതുക്കുന്ന ദിനം എന്ന നിലയിലാണ് കർത്തവ്യ നിർവ്വഹണത്തിൽ ജീവൻ വെടിഞ്ഞ രാജ്യത്തെ വിവിധ പൊലീസ് വിഭാഗങ്ങളിലെ അംഗങ്ങൾക്ക് സ്മാരണാഞ്ചലികൾ അർപ്പിക്കുന്ന ചടങ്ങ് എല്ലാവർഷവും സംഘടിപ്പിക്കുന്നത്.