Advertisment

എ​ല്ലാം പെ​ട്ടെ​ന്നാ​യി​രു​ന്നു സം​ഭ​വി​ച്ച​ത്.... അ​ക്ര​മി​ക​ള്‍ ഏ​ക​ദേ​ശം നാ​ലു ത​വ​ണ വെ​ടി​യു​തി​ര്‍​ത്തു... ത​ന്‍റെ വാ​ഹ​ന​വും ആ​ക്ര​മി​ക്ക​പ്പെ​ട്ടുവെന്ന് ആം ​ആ​ദ്മി എം​എ​ല്‍​എ ന​രേ​ഷ് യാ​ദ​വ്

New Update

ന്യൂ​ഡ​ല്‍​ഹി: ക്ഷേ​ത്ര സ​ന്ദ​ര്‍​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങും​വ​ഴി​യാ​ണ് ആം ​ആ​ദ്മി എം​എ​ല്‍​എ ന​രേ​ഷ് യാ​ദ​വി​നും സം​ഘ​ത്തി​നും നേ​ര്‍​ക്ക് വെ​ടി​വയ്പ്പ്. പ്ര​വ​ര്‍​ത്ത​ക​രി​ല്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ടു​ക​യും മ​റ്റൊ​രാ​ള്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ആം ​ആ​ദ്മി പാ​ര്‍​ട്ടി ഔ​ദ്യോ​ഗി​ക ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ലൂ​ടെ വി​വ​രം പു​റ​ത്തു​വി​ട്ടി​രു​ന്നു. എം​എ​ല്‍​എ​യെ അ​നു​ഗ​മി​ച്ചി​രു​ന്ന അ​ശോ​ക് മ​ന്‍ എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് വി​വ​രം.

publive-image

എന്നാല്‍ ത​ങ്ങ​ള്‍​ക്കു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം തി​ക​ച്ചും നി​ര്‍​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് ആം ​ആ​ദ്മി എം​എ​ല്‍​എ ന​രേ​ഷ് യാ​ദ​വ് പറഞ്ഞു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ കാ​ര​ണം ത​നി​ക്ക​റി​യി​ല്ല. എ​ല്ലാം പെ​ട്ടെ​ന്നാ​യി​രു​ന്നു സം​ഭ​വി​ച്ച​ത്. അ​ക്ര​മി​ക​ള്‍ ഏ​ക​ദേ​ശം നാ​ലു ത​വ​ണ വെ​ടി​യു​തി​ര്‍​ത്തു. ത​ന്‍റെ വാ​ഹ​ന​വും ആ​ക്ര​മി​ക്ക​പ്പെ​ട്ടു. പോ​ലീ​സ് കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ല്‍ അ​ക്ര​മി​യെ തി​രി​ച്ച​റി​യാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡ​ല്‍​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആം​ആ​ദ്മി വ​ന്‍​വി​ജ​യം നേ​ടി അ​ധി​കാ​ര​ത്തു​ട​ര്‍​ച്ച ഉ​റ​പ്പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് പാ​ര്‍​ട്ടി എം​എ​ല്‍​എ​യു​ടെ നേ​ര്‍​ക്ക് വ​ധ​ശ്ര മ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ കി​ഷ​ന്‍​ഗ​ഡ് പോ​ലീ​സ് എ​ഫ്‌ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

narendra yathav attack
Advertisment