Advertisment

നാസയുടെ ബഹിരാകാശ യാത്രിക കേറ്റ് റൂബിൻസ് ഇത്തവണ യുഎസ് തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യുക ഭൂമിയുടെ 200 മൈലുകൾക്ക് മുകളിൽനിന്ന് !

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

അറ്റ്ലാന്റ : നാസയുടെ ബഹിരാകാശ യാത്രിക കേറ്റ് റൂബിൻസ് ഇത്തവണ യുഎസ് തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യുക ഭൂമിയുടെ 200 മൈലുകൾക്ക് മുകളിൽനിന്ന്. രണ്ട് റഷ്യൻ കോസ്മോനോട്ടുകൾക്കൊപ്പം ഒക്ടോബർ പകുതിയോടെയാണ് കേറ്റ് രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലേക്കു (ഐഎസ്എസ്) പോകുന്നത്. ആറുമാസത്തെ താമസത്തിനു ശേഷം തിരിച്ചെത്തും.

Advertisment

publive-image

‘വോട്ട് ചെയ്യുകയെന്നത് വളരെ പ്രധാനപ്പെട്ടതാണ്. ബഹിരാകാശത്തുനിന്നു വോട്ട് ചെയ്യാൻ സാധിക്കുമെങ്കിൽ ഭൂമിയിലുള്ളവർക്കും വോട്ട് ചെയ്യാൻ കഴിയുമെന്നു വിശ്വസിക്കുന്നു. ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കുക എന്നത് പ്രധാനപ്പെട്ടതാണ്.

ബഹിരാകാശത്തുനിന്നു വോട്ട് ചെയ്യുന്നത് അംഗീകാരമായി കണക്കാക്കുന്നു’ – ഇപ്പോൾ മോസ്കോയിലുള്ള കേറ്റ് റൂബിൻസ് വാർത്താ ഏജൻസിയായ അസോഷ്യേറ്റഡ് പ്രസിനോടു (എപി) പറഞ്ഞു.

nasa
Advertisment