Advertisment

മുകളില്‍ നിന്ന് നോക്കുമ്പോള്‍ ഭൂമി ദാ ഇങ്ങനാണ് ! രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്നുള്ള ഭൂമിയുടെ ദൃശ്യങ്ങള്‍ പുറത്തു വിട്ട് നാസ ശാസ്ത്രജ്ഞൻ !

New Update

വാഷിങ്ടൻ: രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്നുള്ള ഭൂമിയുടെ ദൃശ്യങ്ങള്‍ പുറത്തു വിട്ട് നാസ ശാസ്ത്രജ്ഞൻ വിക്ടർ ഗ്ലോവർ. യഥാർഥ കാഴ്ചയോടു നീതിപുലർത്താൻ ഈ വിഡിയോയ്ക്ക് കഴിയുന്നില്ല. എന്നിരുന്നാലും ഇത് അദ്ഭുതകരമാണെന്ന് ഗ്ലോവർ പറയുന്നു.

Advertisment

publive-image

ബഹിരാകാശത്തുനിന്നുള്ള എന്റെ ആദ്യ വിഡിയോ ആണിത്. ഡ്രാഗൺ റിസിലൻസിന്റെ ജാലകത്തിലൂടെ ഭൂമിയിലേക്കു നോക്കുന്നു. സെൻസറി ഇൻപുട്ടുകളുടെയും വിശദാംശങ്ങളുടെയും തോത് അദ്ഭുതകരമായ കാഴ്ചയാണ് കാണിച്ചതെന്നും ഗ്ലോവർ ട്വിറ്ററിൽ കുറിക്കുന്നു.

രണ്ടു മില്യൺ ആളുകളാണ് ട്വിറ്ററിൽ ഈ വിഡിയോ കണ്ടത്. ഒരു ലക്ഷത്തോളം ലൈക്കുകളും ആയിരത്തിലധികം കമന്റുകളും ലഭിച്ചിട്ടുണ്ട്.

viral video earth video
Advertisment