Advertisment

വിക്രം ലാന്‍ഡറിലെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളറിയാന്‍ ഇസ്രോയ്‌ക്കൊപ്പം നാസയും കൈകോര്‍ക്കുന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ബെംഗളൂരു: ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിനിടെ ബന്ധം നഷ്ടമായ ഇന്ത്യയുടെ ‘വിക്രം’ ലാന്‍ഡറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളറിയാന്‍ യു.എസ്. ബഹിരാകാശ ഏജന്‍സിയായ ‘നാസ’എത്തുന്നു .ചൊവ്വാഴ്ച ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് മുകളിലൂടെ സഞ്ചരിക്കുന്ന ‘നാസ’യുടെ നിരീക്ഷണപേടകം ലാന്‍ഡറിന്റെ ചിത്രം ഉള്‍പ്പെടെ പകര്‍ത്തി നിരീക്ഷണം നടത്തും.

Advertisment

publive-image

ലാന്‍ഡറിന് എന്തുസംഭവിച്ചെന്ന് അറിയാന്‍ ‘നാസ’യുടെ നിരീക്ഷണം സഹായകമാകുമെന്നാണ് പ്രതീക്ഷ. ‘നാസ’യുടെ പേടകം നല്‍കുന്ന വിവരങ്ങള്‍ ഇന്ത്യന്‍ ബഹിരാകാശഗവേഷണസംഘടന (ഐ.എസ്.ആര്‍.ഒ.)യ്ക്ക് കൈമാറും.

‘വിക്രം’ ലാന്‍ഡറില്‍ ‘നാസ’യുടെ ഉപകരണവും സ്ഥാപിച്ചിട്ടുള്ളതിനാല്‍ ഇന്ത്യന്‍ പേടകത്തിന്റെ ഇപ്പോഴത്തെ കൃത്യമായ സ്ഥാനം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ഈ മാസം ഏഴിന് പുലര്‍ച്ചെ 1.45-ന് ചന്ദ്രനിലിറങ്ങുന്നതിനിടെയാണ് ‘ലാന്‍ഡറു’മായുള്ള ആശയവിനിമയം ഐ.എസ്.ആര്‍.ഒ.യ്ക്ക് നഷ്ടമായത്.

Advertisment