Advertisment

ചൊവ്വയില്‍ ജീവനുണ്ടോ ?; നിര്‍ണായക വെളിപ്പെടുത്തലിന് ഒരുങ്ങി നാസ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ന്യൂയോര്‍ക്ക്: ചൊവ്വയില്‍ ജീവനുണ്ടോയെന്നത് സംബന്ധിച്ച നിര്‍ണായക വെളിപ്പെടുത്തലിന് ഒരുങ്ങിയിരിക്കുകയാണ് നാസ. എന്നാല്‍ നാസയിലെ ജീവന്‍ സംബന്ധിച്ച പ്രഖ്യാപനത്തിന് മനുഷ്യ രാശി തയ്യാറാണോയെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും വെളിപ്പെടുത്തലുകള്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ധാരണയില്ലെന്നും നാസയിലെ പ്ലാനെറ്ററി സയന്‍സ് വിഭാഗം തലവന്‍ ഡോക്ടര്‍ ജിം ഗ്രീന്‍ വ്യക്തമാക്കി. അന്തര്‍ദേശീയ മാധ്യമമായ ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് ജിം ഗ്രീനിന്‍റെ വെളിപ്പെടുത്തല്‍.

Advertisment

publive-image

അന്യഗ്രഹ ജീവികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ ആശങ്ക പരത്തുന്നതാണെന്നും ജിം ഗ്രീന്‍ വ്യക്തമാക്കി. ഭൂമിയിലെ മനുഷ്യര്‍ മറ്റ് ഗ്രഹങ്ങളില്‍ ജീവനുണ്ടെന്ന കണ്ടെത്തലിനെ ഉള്‍ക്കൊള്ളാന്‍ ഇനിയും സജ്ജരായിട്ടില്ല. ഏതാനും വര്‍ഷങ്ങള്‍ക്കപ്പുറം നടക്കാന്‍ പോവുന്ന കാര്യത്തേക്കുറിച്ചാണ് താന്‍ സംസാരിക്കുന്നതെന്നും ജിം ഗ്രീന്‍ പറഞ്ഞു. ജീവനെക്കുറിച്ചുള്ള പുതിയ രീതിയിലുള്ള ചിന്തയുടെ തുടക്കമായിരിക്കും തീരുമാനമെന്നും ജിം ഗ്രീന്‍ പറഞ്ഞു. തീര്‍ച്ചയായും മനുഷ്യര്‍ ആ കണ്ടെത്തലിന് തയ്യാറല്ലെന്നാണ് തോന്നുന്നതെന്നും ജിം ഗ്രീന്‍ പറഞ്ഞു. ആ പ്രഖ്യാപനത്തോട് നാസ ഏറെ അടുത്താണെന്നും ജിം പറഞ്ഞു.

കണ്ടെത്തലിന് ശേഷമുള്ള കാര്യങ്ങള്‍ എന്താവുമെന്നതിനേക്കുറിച്ചും ആശങ്കയുണ്ട്. ശാസ്ത്രീയമായ ചോദ്യങ്ങളാണ് ആ വെളിപ്പെടുത്തലിന് ശേഷമുണ്ടാവുകയെന്നും നാസ വ്യക്തമാക്കി. അത് ജീവനാണോ? അതുമായി മനുഷ്യനുള്ള ബന്ധം എങ്ങനെയായിരിക്കും? ഒരു ഗ്രഹത്തില്‍ നിന്ന് മറ്റൊരു ഗ്രഹത്തിലേക്ക് ജീവന്‍ കൊണ്ടുപോകാന്‍ സാധിക്കുമോ, ഭൂമിയുടേതിന് സമാനമായ അന്തരീക്ഷം ജീവനുണ്ടാക്കാന്‍ അത്യാവശ്യമാണോ? അവിടുള്ള രാസ ഘടനകള്‍ എന്തെല്ലാമാണ് എന്ന ചോദ്യങ്ങളെല്ലാം അതിന് ശേഷം വിശദീകരിക്കേണ്ടതാണെന്നും ജിം ഗ്രീന്‍ പറയുന്നു.

നാസയും യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സിയും കണ്ട് ചൊവ്വാ ഗ്രഹ റോവറുകളെ 2021ഓടെ അയക്കുമെന്നും ജിം ഗ്രീന്‍ കൂട്ടിച്ചേര്‍ത്തു. ചന്ദ്രനില്‍ ഇറങ്ങിയതുകൊണ്ട് മാത്രമാണ് ചന്ദ്രനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ സാധിച്ചത്. മനുഷ്യ സംസ്കാരത്തെ തന്നെ മാറ്റിമറിക്കുന്ന വെളിപ്പെടുത്തലിന് വേണ്ടിയാണ് നാസയുടെ തയ്യാറെടുപ്പെന്നും ജിം ഗ്രീന്‍ കൂട്ടിച്ചേര്‍ത്തു.

റോവര്‍ ചൊവ്വയുടെ മണ്ണിൽ ആഴത്തില്‍ കുഴിച്ചു നോക്കി ജീവന്‍റെ സാന്നിധ്യമുണ്ടോ എന്നറിയാന്‍ ശ്രമിക്കും. മണ്ണിന്‍റെ സാംപിള്‍ എടുത്തു പരിശോധിക്കുകയും ചെയ്യുമെന്നു ജിം ഗ്രീന്‍ പറയുന്നു. ചൊവ്വായില്‍ ഭൂഗര്‍ഭജലവും നിഗൂഡമായ കാന്തിക സ്പന്ദനങ്ങളും നാസയുടെ ഇന്‍സൈറ്റ് ദൗത്യത്തിലൂടെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. ഈ പുതിയ കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ അന്യഗ്രഹങ്ങളില്‍ സംസ്‌കാരങ്ങള്‍ കണ്ടേക്കാമെന്നും ഗ്രീന്‍ പറഞ്ഞു.

Advertisment