Advertisment

കൊവിഡ് രോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ വെന്റിലേറ്റര്‍ നിര്‍മ്മിക്കാന്‍ മൂന്ന് ഇന്ത്യന്‍ കമ്പനികളെ തിരഞ്ഞെടുത്ത് നാസ

New Update

publive-image

Advertisment

വാഷിംഗ്ടണ്‍: കോവിഡ് -19 രോഗികള്‍ക്ക് അനുയോജ്യമായ കുറഞ്ഞ ചെലവില്‍ വെന്റിലേറ്റര്‍ നിര്‍മ്മിക്കാന്‍ നാസ മൂന്ന് ഇന്ത്യന്‍ കമ്പനികളെ തിരഞ്ഞെടുത്തു.

ആല്‍ഫ ഡിസൈന്‍ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ഭാരത് ഫോര്‍ജ് ലിമിറ്റഡ്, മേധ സെര്‍വോ ഡ്രൈവ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് മൂന്ന് ഇന്ത്യന്‍ കമ്പനികള്‍.

ഡോക്ടര്‍മാരില്‍ നിന്നും മെഡിക്കല്‍ ഉപകരണ നിര്‍മ്മാതാക്കളില്‍ നിന്നുമുള്ള വിവരങ്ങള്‍ ഉപയോഗിച്ച് വെന്റിലേറ്റര്‍ വികസിപ്പിക്കുന്നതിന് നാസ ഇതുവരെ 21 കമ്പനികളെ തിരഞ്ഞെടുത്തിട്ടുണ്ട്. എട്ട് യുഎസ് കമ്പനികളും 13 അന്താരാഷ്ട്ര കമ്പനികളും (ഇന്ത്യയില്‍ നിന്നുള്ള മൂന്ന് ഉള്‍പ്പെടെ) അതില്‍ ഉള്‍പ്പടുന്നു.

Advertisment