Advertisment

നേസല്‍ വാക്‌സിനായിരിക്കും സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് എളുപ്പമെന്ന് എയിംസ് ഡയറക്ടര്‍; നേസല്‍ വാക്‌സിന് അംഗീകാരം നേടുന്നതിനുളള ശ്രമവുമായി ഭാരത് ബയോടെക്ക്‌

New Update

publive-image

Advertisment

ന്യൂഡല്‍ഹി: നേസല്‍ (മൂക്കില്‍ കൂടി നല്‍കാവുന്ന) കോവിഡ് വാക്‌സിനായിരിക്കും സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് എളുപ്പമെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. കോവിഡ് ബാധിച്ചവര്‍ക്ക് രോഗമുക്തരായി നാല്-ആറ് ആഴ്ചകള്‍ പിന്നിട്ടതിന് ശേഷം കോവിഡ് വാക്‌സിന്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ അനുമതി ലഭിച്ചിട്ടുളള വാക്‌സിനുകള്‍ കുട്ടികളില്‍ ഉപയോഗിക്കുന്നതിന് അനുമതി ലഭിച്ചിട്ടില്ല. കാരണം അവ കുട്ടികളില്‍ പരീക്ഷണം നടത്താത്തവയാണ്. കുട്ടികള്‍ക്കുളള വാക്‌സിന് പിന്നീട് എത്തുമായിരിക്കും. ഭാരത് ബയോടെക്ക് ഒരു നേസല്‍ വാക്‌സിന് അംഗീകാരം നേടുന്നതിനുളള ശ്രമം ആരംഭിച്ചുകഴിഞ്ഞു.

കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവര്‍ക്കും വാക്‌സിന്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

Advertisment