Advertisment

മഹാരാഷ്ട്രയില്‍ പുലിയുമായി ധീരമായി പോരാടി 13കാരന്‍; കയ്യില്‍ കടിച്ച് വലിച്ച പുലിയുടെ മുഖത്ത് ഇടിച്ച് അദ്ഭുതകരമായ രക്ഷപ്പെടല്‍; നിരായുധനായി പോരാടിയ കുട്ടിക്ക് കൈയ്ക്ക് പരിക്ക്

New Update

മുംബൈ: മഹാരാഷ്ട്രയില്‍ പുലിയുമായി ധീരമായി പോരാടി 13കാരന്‍. നിരായുധനായി പോരാടിയ കുട്ടിക്ക് കൈയ്ക്ക് പരിക്കേറ്റു. ഗുസ്തി കുടുംബത്തില്‍ നിന്നു വരുന്ന കുട്ടിയാണ് ഇപ്പോള്‍ നാട്ടിലെ സംസാരവിഷയം.

Advertisment

publive-image

നാസിക് സിന്നാര്‍ താലൂക്കിലെ ഗൗരവ് കലുങ്കെയാണ് പുലിയുമായി മല്ലിട്ടത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. കുടുംബാംഗങ്ങള്‍ക്കൊപ്പം ചോള പാടത്ത് പോയതാണ് കുട്ടി. ചോളം പറിക്കുന്നതിനിടെ കുട്ടി അബദ്ധവശാല്‍ കുടുംബാംഗങ്ങളില്‍ നിന്ന് അകന്ന് ഒറ്റപ്പെട്ട സ്ഥലത്ത് എത്തി. ഇവിടെവച്ചാണ് പുലി കുട്ടിയെ ആക്രമിച്ചത്.

പുലിയെ കണ്ട് നടുങ്ങിപ്പോയെന്ന് കുട്ടി പറയുന്നു. 'എന്റെ കൈയില്‍ കടിച്ച് പുലി പിടിച്ചു വലിച്ചു. ഒച്ചവെച്ച ഞാന്‍, സര്‍വ്വശക്തിയുമെടുത്ത് പുലിയുടെ മുഖത്ത് ഇടിച്ചു. നിലത്തുവീണ പുലി , എന്നെ ആക്രമിക്കാതെ ആക്രമിക്കാതെ അവിടെ തന്നെ നിലക്കൊണ്ടു. ഉടന്‍ തന്നെ കുടുംബാംഗങ്ങളുടെ അരികിലേക്ക് ഓടി'- ഗൗരവ് കലുങ്കെ പറയുന്നു.

അഹമ്മദ്‌നഗറില്‍ രണ്ടാഴ്ചക്കിടെ മൂന്ന് കുട്ടികളെ പുലി കൊന്നതിന്റെ നടുക്കം വിട്ടുമാറും മുന്‍പാണ് മറ്റൊരു സംഭവം. കുട്ടിയുടെ കൈയില്‍ സ്റ്റിച്ചിട്ടിട്ടുണ്ട്. ഏഴാം ക്ലാസിലാണ് കുട്ടി പഠിക്കുന്നത്. ഗുസ്തി കുടുംബത്തിലെ അംഗമാണ് കുട്ടി. പുലിയുമായുള്ള മല്‍പ്പിടിത്തം 30 സെക്കന്‍ഡ് നീണ്ടുനിന്നതായി കുട്ടി പറയുന്നു.

leopard leopard attack
Advertisment