Advertisment

പണം നൽകാതെ എങ്ങനെയാണ് ഒത്തുതീർപ്പിന് ഉദ്ദേശിക്കുന്നത്; താന്‍ മുന്നോട്ടുവെച്ച തുക തരാന്‍ തയ്യാറായാല്‍ മാത്രമേ ഇനി ചര്‍ച്ചയ്ക്കുള്ളൂ , തുഷാറിനെതിരെ നിലപാട് കടുപ്പിച്ച് നാസിൽ

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

അജ്മാന്‍: ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ കേസില്‍ നിലപാട് കടുപ്പിച്ച് പരാതിക്കാരന്‍ നാസില്‍ അബ്ദുള്ള. പണം നൽകാതെ എങ്ങനെയാണ് തുഷാർ ഒത്തുതീർപ്പ് ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും നാസില്‍ പറഞ്ഞു. താന്‍ മുന്നോട്ടുവെച്ച തുക തരാന്‍ തയ്യാറായാല്‍ മാത്രമേ ഇനി ചര്‍ച്ചയ്ക്കുള്ളൂവെന്നും നാസിൽ വ്യക്തമാക്കി.

Advertisment

publive-image

തുഷാറിന്റെ പക്ഷത്ത് മധ്യസ്ഥരുണ്ടെങ്കില്‍ തന്റെ പക്ഷത്തും മധ്യസ്ഥരുണ്ടാകുമെന്ന് നാസില്‍ പറഞ്ഞു. രണ്ടുപേരും തമ്മില്‍ ചര്‍ച്ച ചെയ്തു തീര്‍പ്പാക്കാമെന്നായിരുന്നു ആദ്യ ധാരണയെങ്കില്‍ നാട്ടില്‍ നിന്നും യുഎഇയില്‍നിന്നും പ്രബലരായ പലരുമിപ്പോള്‍ തുഷാറിനുവേണ്ടി രംഗത്തുണ്ട്. അതേസമയം ഇരുവരും തമ്മിലുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ച നീളുകയാണ്.

നാളെ കേസ് കോടതിയുടെ പരിഗണനയ്ക്ക് വരുമെന്നിരിക്കെ ഇന്ന് തന്നെ വിഷയത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. നാളെ കോടതിയില്‍ ഹാജരാകുമ്പോഴേക്ക് ഇരുകൂട്ടരും ധാരണയിലെത്തിയില്ലെങ്കിൽ പാസ്പോര്‍ട്ട് ജാമ്യത്തിലുള്ള തുഷാറിന്‍റെ നാട്ടിലേക്കുള്ള മടക്കയാത്ര വീണ്ടും വൈകും.

ഓഗസ്റ്റ് 21നാണ് ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നൽകിയെന്ന കേസിൽ തുഷാർ വെള്ളാപ്പള്ളിയെ അജ്മാനിൽ വച്ച് അറസ്റ്റ് ചെയ്തത്. അജ്മാൻ കോടതിയിൽ ജാമ്യത്തുക കെട്ടിവച്ചതിനെ തുടർന്ന് അടുത്ത ദിവസം തന്നെ തുഷാറിന് ജാമ്യം ലഭിച്ചു. വ്യവസായി എം.എ.യൂസഫലിയുടെ ഇടപെടലിനെ തുടർന്നാണ് ജാമ്യം ലഭിച്ചത്.

Advertisment