Advertisment

‘ലോകമെമ്പാടും ആളുകള്‍ മരിക്കുന്നുണ്ട്; പിന്നെ ആ ചോദ്യം നിങ്ങള്‍ ചൈനയോടാണു ചോദിക്കേണ്ടത്, എന്നോടു ചോദിക്കരുത്; ചൈനയോടു ചോദിക്കുമ്പോള്‍ നിങ്ങള്‍ക്ക് അസാധാരണമായ ഉത്തരം ലഭിക്കുമായിരിക്കും; കൊറോണ വൈറസ് ബാധിച്ച് 80,000 ത്തോളം അമേരിക്കക്കാര്‍ മരിച്ച സാഹചര്യത്തിലും താങ്കള്‍ എന്തുകൊണ്ടാണ് ഇതിനെ ഒരു ആഗോളമത്സരമായി കാണുന്നതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മുന്നില്‍ ക്ഷുഭിതനായി ട്രംപ് ; വാര്‍ത്താ സമ്മേളനം നിര്‍ത്തി ഇറങ്ങിപ്പോയി

New Update

വാഷിങ്ടന്‍ : വനിതാ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ പ്രകോപിതനായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വാര്‍ത്താസമ്മേളനം ഇടയ്ക്കുവച്ചു നിര്‍ത്തി ഇറങ്ങിപ്പോയി. സിബിഎസ് ന്യൂസിന്റെ ഏഷ്യന്‍ വംശജയായ റിപ്പോര്‍ട്ടര്‍ വെയ്ജിയ ജിയാങ്, സിഎന്‍എന്നിന്റെ കെയ്ത്‌ലാന്‍ കോളിന്‍ എന്നിവരുടെ ഇടപെടലുകളാണ് ട്രംപിനെ ചൊടിപ്പിച്ചത്.

Advertisment

publive-image

കൊറോണ വൈറസ് ബാധിച്ച് 80,000 ത്തോളം അമേരിക്കക്കാര്‍ മരിച്ച സാഹചര്യത്തിലും താങ്കള്‍ എന്തുകൊണ്ടാണ് ഇതിനെ ഒരു ആഗോളമത്സരമായി കാണുന്നതെന്നു വെയ്ജിയ ചോദിച്ചതോടെ ട്രംപ് അസ്വസ്ഥനായി. ‘ലോകമെമ്പാടും ആളുകള്‍ മരിക്കുന്നുണ്ട്. പിന്നെ ആ ചോദ്യം നിങ്ങള്‍ ചൈനയോടാണു ചോദിക്കേണ്ടത്. എന്നോടു ചോദിക്കരുത്. ചൈനയോടു ചോദിക്കുമ്പോള്‍ നിങ്ങള്‍ക്ക് അസാധാരണമായ ഉത്തരം ലഭിക്കുമായിരിക്കും.’ - ട്രംപ് മറുപടി നല്‍കി.

തന്നോടു മാത്രം എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് ചൈനയില്‍ ജനിച്ചു പടിഞ്ഞാറന്‍ വെര്‍ജീനിയയില്‍ വളര്‍ന്ന വെയ്ജിയ തിരിച്ചു ചോദിച്ചു. ഇത് ആരെയും ഉദ്ദേശിച്ചു പറഞ്ഞതല്ലെന്നും ഇത്തരം അരോചകമായ ചോദ്യം ചോദിക്കുന്ന എല്ലാവരെയും ഉദ്ദേശിച്ചാണെന്നുമായിരുന്നു ട്രംപിന്റെ മറുപടി. തൊട്ടടുത്തുനിന്ന മാധ്യമപ്രവര്‍ത്തകയെ ചൂണ്ടി അടുത്ത ചോദ്യം ചോദിക്കാന്‍ ട്രംപ് ആവശ്യപ്പെടുകയും ചെയ്തു.

തുടര്‍ന്നു സിഎന്‍എന്നിന്റെ കയ്ത്‌ലാന്‍ കോളിന്‍സ് ചോദ്യം ചോദിക്കാന്‍ തുടങ്ങിയെങ്കിലും ട്രംപ് അതു ചെവിക്കൊള്ളാതെ അടുത്തയാള്‍ക്കു നേരെ വിരല്‍ ചൂണ്ടി. ഇതോടെ കോളിന്‍ തനിക്കാണ് അവസരമെന്നു വ്യക്തമാക്കി. കോളിന്‍ ചോദ്യം ചോദിക്കാതെ വെയ്ജിയയ്ക്കു കൂടുതല്‍ സംസാരിക്കാന്‍ അവസരം ഒരുക്കിയത് ട്രംപിന് ഇഷ്ടപ്പെട്ടില്ല. ഇതില്‍ പ്രകോപിതനായ ട്രംപ് വാര്‍ത്താസമ്മേളനം ഇടയ്ക്കുവച്ച് നിര്‍ത്തി ഇറങ്ങിപ്പോകുകയായിരുന്നു.

trump covid 19 corona virus corona world
Advertisment