Advertisment

മിഴി വിസ്മയമേകി രംഗോലീ മത്സരം... നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഇക്കോ രംഗോലി മത്സരം സാമൂഹ്യ മാധ്യമങ്ങളിൽ മുന്നേറുന്നു

New Update

publive-image

Advertisment

കോഴിക്കോട്: അത്തപ്പൂക്കളം മലയാളി മനസ്സിൽ എന്നും സന്തോഷം നിറക്കുന്ന നിറയോർമകൾ... വരൂ നമുക്കും തീർക്കാം അത്ത പൂക്കളം നേടാം കൈ നിറയെ സമ്മാനം.

ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഇക്കോ രംഗോലി മത്സരം ആരംഭിച്ചു. മെയ് 8 മുതൽ ജൂൺ 30 വരെയുള്ള ഈ പരിപാടി പൊതുശ്രദ്ധ ആകർഷിച്ചു സാമൂഹ്യ മാധ്യമങ്ങളിൽ മുന്നേറുകയാണ്.

പുതുതലമുറയ്ക്ക് മുന്നിൽ നൈസർഗിക നിറവിസ്മയമൊരുക്കുക, കൃത്രിമ നിറങ്ങളിൽ നിന്നുള്ള മാരക ഭവിഷ്യത്തുകളെ കുറിച്ച് സമൂഹത്തെ ബോധവാന്മാരാക്കുക എന്നുള്ള ആശയത്തോടെയാണ് ഈ പരിപാടി ഒരുക്കിയിട്ടുള്ളത്.

മൽസരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് https://ncdconline.org/eco-rangoli-contest2021-ncdc ഈ ലിങ്കിൽ സ്വയം തീർത്ത പൂക്കളത്തിന്റെ ഫോട്ടോസ് അയക്കുക. വിജയിക്കുന്നവർക്ക് ആകർഷകമായ സമ്മാനത്തുക ലഭിക്കുന്നതാണ്.

ഇതുപോലെ പൊതുജന നന്മയിലേക്ക് വേറിട്ട നയങ്ങളും പദ്ധതികളും ആവിഷ്കരിക്കുന്ന ദേശീയ സന്നദ്ധ സംഘടനയാണ് നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിൽ. ഇക്കോ രംഗോലി മൽസരത്തിന് പുറമെ ക്വിറ്റ് ഇന്ത്യാ കൊറോണ കാമ്പയിനും ( https://ncdconline.org/quit-india-corona-campaign-2021-ncdc ), സ്മൈലിങ് കിഡ്സ്‌ കോണ്ടെസ്റ്റും ( https://ncdconline.org/smiling-baby-photo-contest-2021-ncdc ) പൊതുജന ശ്രദ്ധ നേടി മുന്നേറുന്നു. തല്പരരായ എല്ലാവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

ncdc kozhikode news
Advertisment