Advertisment

കുവൈറ്റില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി നാഷണല്‍ ഗാര്‍ഡ്‌

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്: കുവൈറ്റില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി നാഷണല്‍ ഗാര്‍ഡ്. രാജ്യത്തെ എല്ലാ പ്രധാനപ്പെട്ട ചെക്ക്‌പോയിന്റുകളിലെയും മന്ത്രാലയങ്ങളിലെയും എണ്ണ ശുദ്ധീകരണ ശാലകളിലെയും മറ്റും സുരക്ഷയാണ് വര്‍ധിപ്പിച്ചത്.

Advertisment

publive-image

എണ്ണ കമ്പനികളിലെ ജീവനക്കാര്‍ക്ക് നാഷണല്‍ ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ പലവിദ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇവയെല്ലാം കൃത്യമായി പാലിച്ചിരിക്കണം .

ചെക്ക്‌പോയിന്റുകളിലേക്കും മറ്റ് ഗെയിറ്റുകളിലേക്കും വരുമ്പോള്‍ വാഹനസഞ്ചാരികള്‍ കൃത്യമായ അകലം പാലിക്കുകയും വാഹനത്തിന്റെ വേഗത കുറയ്ക്കുകയും വേണമെന്നും നിര്‍ദേശമുണ്ട്.അനുവാദമില്ലാതെ ചെക്ക്‌പോയിന്റുകളുടെയും ഗയിറ്റുകളുടെയും മറ്റും ചിത്രങ്ങള്‍ പകര്‍ത്താന്‍ പാടില്ല .

kuwait kuwait latest
Advertisment