Advertisment

മഹാരാഷ്ട്രയില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ; രാജന്‍ സാല്‍വി പ്രതിപക്ഷ സ്ഥാനാര്‍ത്ഥി

New Update

Advertisment

ഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് ഒടുവിൽ സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ. സ്പീക്കര്‍ സ്ഥാനത്തേക്ക് പ്രതിപക്ഷമായ മഹാവികാസ് അഘാഡിയുടെ സ്ഥാനാര്‍ത്ഥിയായി ശിവസേനയുടെ രാജന്‍ സാല്‍വി നാമനിര്‍ദേശ പത്രിക സമർപ്പിച്ചു. ബിജെപിയുടെ രാഹുല്‍ നര്‍വേകര്‍ ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.

നേരത്തെ സ്പീക്കര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് എംഎല്‍എയെ മത്സരിപ്പിക്കാനായിരുന്നു തീരുമാനം. പിന്നീട് കോണ്‍ഗ്രസിന് പകരം ശിവസേന എംഎല്‍എയെ മത്സരിപ്പിക്കാന്‍ ഉദ്ധവ് താക്കറെ പക്ഷം തീരുമാനിക്കുകയായിരുന്നു. രാജന്‍ സാല്‍വി പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയാണെന്നും തങ്ങളെല്ലാം അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നും കോണ്‍ഗ്രസ് നേതാവ് ബാലാസാഹേബ് തോറാട്ട് പറഞ്ഞു.

മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കും. വിശ്വാസവോട്ടു നേടിയശേഷമാകും മന്ത്രിസഭാ വികസനം നടത്തുക. കഴിഞ്ഞദിവസം മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. സ്പീക്കര്‍ തെരഞ്ഞെടുപ്പിനും, വിശ്വാസ വോട്ടെടുപ്പിനുമായി ഷിന്‍ഡെയ്‌ക്കൊപ്പമുള്ള വിമത എംഎല്‍എമാര്‍ ഇന്ന് മുംബൈയിലെത്തിച്ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisment