Advertisment

കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ വീണ്ടും ഭൂചലനം

New Update

Advertisment

ര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 1.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. സുള്ള്യ താലൂക്കിലെ ദൊഡ്ഡകുമേരിയില്‍ നിന്ന് 1.3 കിലോമീറ്റര്‍ പടിഞ്ഞാറാണ് പ്രഭവകേന്ദ്രം.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1.23 നാണ് ഭൂചലനം അനുഭവപ്പെട്ടത്.ദക്ഷിണ കന്നഡ, കുടക് ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ പ്രകമ്പനമുണ്ടായതായി കര്‍ണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം പ്രസ്താവനയില്‍ അറിയിച്ചു. തീവ്രത കുറവായതിനാല്‍ പ്രദേശവാസികള്‍ പരിഭ്രാന്തരാകേണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. പ്രഭവകേന്ദ്രത്തില്‍നിന്ന് 20-30 കിലോമീറ്റര്‍ ചുറ്റളവില്‍ വരെ തീവ്രത കുറഞ്ഞ ഭൂചലനം അനുഭവപ്പെട്ടു.

താലൂക്കിലെ സാമ്പാജെ, ഗൂനഡ്ക, തൊടികാന, പേരാജെ, പത്തുകുഞ്ഞ, കുണ്ടാട് തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂചലനമുണ്ടായത്.സുള്ള്യ താലൂക്കില്‍ ജൂണ്‍ 25 മുതല്‍ ഭൂചലനം പതിവാണ്. ജൂണ്‍ 25, 28, ജൂലൈ ഒന്ന് തീയതികളില്‍ വ്യത്യസ്ത തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടതായി അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞദിവസം കാസര്‍ക്കോട് ജില്ലയിലെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു.

Advertisment