Advertisment

ബോളിവുഡ് നടിയുടെ കാറിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

author-image
admin
Updated On
New Update

പനാജി:  ബോളിവുഡ് താരം സറീന്‍ ഖാന്റെ കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ഗോവയിലെ മപുസ സ്വദേശിയായ നിതേഷ് ഗോരാല്‍ (31) ആണ് മരിച്ചത്. പടിഞ്ഞാറന്‍ ഗോവയിലെ ബീച്ചിന് സമീപമുള്ള അഞ്ജുന ഗ്രാമത്തില്‍ ബുധനാഴ്ചയായിരുന്നു സംഭവം.

Advertisment

publive-image

അപകടം സംഭവിച്ചതിനുശേഷം ഉടന്‍തന്നെ ഇയാളെ അടുത്തുള്ള അസിലോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. അപകട സമയത്ത് സറീന്‍ ഖാനും ഡ്രൈവര്‍ അലി അബ്ബാസുമാണ് കാറില്‍ ഉണ്ടായിരുന്നത്.

സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്ന് അഞ്ജുന പൊലീസ് വ്യക്തമാക്കി.

Advertisment