Advertisment

പ്രിയങ്ക വര്‍ക്കിംഗ് പ്രസിഡന്റായേക്കും ! സിപിഎം പിബി മോഡലില്‍ കോണ്‍ഗ്രസ് ഭരണത്തിന് ഉന്നതതല സമിതി രൂപീകരിക്കുന്നതും പരിഗണനയില്‍ !

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി:  എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റാകാന്‍ സാധ്യത.  യു പിയുടെ ചുമതലയും പ്രിയങ്ക തുടര്‍ന്നും വഹിക്കും.  എ ഐ സി സി അധ്യക്ഷ സ്ഥാനത്ത് ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാള്‍ മതിയെന്ന നിലപാടില്‍ രാഹുല്‍ ഗാന്ധി ഉറച്ചു നില്‍ക്കുന്നതാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷം പേരും ആവശ്യപ്പെട്ടിട്ടും പ്രിയങ്കയുടെ സ്ഥാനാരോഹണത്തിന് തടസം.  രാഹുലിന്റെ പൂര്‍ണ്ണ സമ്മതമില്ലാതെ അത്തരം ഒരു ദൗത്യവും ഏറ്റെടുക്കാന്‍ പ്രിയങ്കയും തയാറല്ല.

Advertisment

publive-image

ഇതോടെയാണ് പ്രിയങ്കാ ഗാന്ധിയെ വര്‍ക്കിംഗ് പ്രസിഡന്റാക്കി പാര്‍ട്ടി നേതൃനിരയില്‍ പ്രിയങ്കയുടെ സാന്നിധ്യം ഉറപ്പാക്കിയുള്ള പ്രശ്ന പരിഹാരത്തിന് നീക്കം നടക്കുന്നത്.

ഇതോടെ രാഹുലിന് പകരക്കാരനെ തേടിയുള്ള കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍ വീണ്ടും സജീവമായി. പ്രിയങ്കയുടെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നതോടെ ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള പേരുകള്‍ ചര്‍ച്ച ചെയ്യുന്നത് നിലച്ചിരുന്നു.  എന്നാല്‍ താന്‍ അധ്യക്ഷ പദവി ഏറ്റെടുക്കില്ലെന്ന് പ്രിയങ്കാ ഗാന്ധി തന്നെ വ്യക്തമാക്കിയതോടെ വീണ്ടും ചര്‍ച്ച പകരക്കാരനിലേക്ക് നീളുകയാണ്.

വര്‍ക്കിംഗ് പ്രസിഡന്റിനൊപ്പം പ്രവര്‍ത്തക സമിതിക്കും മുകളിലായി മറ്റൊരു സമിതി രൂപീകരിച്ച് സിപിഎം പി ബി മോഡലില്‍ കോണ്‍ഗ്രസ് നേതൃത്വം പുനസംഘടിപ്പിക്കുന്നതും പരിഗണനയിലുണ്ട്.  ആറോ ഏഴോ പേര്‍ മാത്രമുള്ള ഈ സമിതിക്ക് സമ്പൂര്‍ണ്ണ അധികാരം നല്‍കുന്നവിധമുള്ള സംവിധാനമാണ് ആലോചനയിലുള്ളത്.

 

rahul gandhi ele 2019
Advertisment