ആ​ഗ്ര സന്ദർശിക്കാനെത്തുന്ന മോദി താജ്മഹൽ കണ്ടിട്ടെങ്കിലും സ്നേഹവും അനുകമ്പയുമെന്താണെന്ന് പഠിക്കട്ടെ – അഖിലേഷ്

ന്യൂസ് ബ്യൂറോ, ലക്നൌ
Thursday, January 10, 2019

ലഖ്നൗ:  ആ​ഗ്ര സന്ദർശിക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി താജ്മഹൽ കണ്ടിട്ടെങ്കിലും സ്നേഹവും അനുകമ്പയുമെന്താണെന്ന് പഠിക്കട്ടെയെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്.

ആ​ഗ്രയിലെത്തുമ്പോഴെങ്കിലും ഉരുളക്കിഴങ്ങ് കർഷകരുടെയും കരിമ്പും നെല്ലും കൃഷി ചെയ്യുന്നവരുടെയും സങ്കടങ്ങളും പ്രതിസന്ധികളും കാണാൻ മോദിക്ക് കഴിയട്ടെയെന്നും യാദവ് തന്റെ ട്വീറ്ററിൽ കുറിച്ചിട്ടുണ്ട്. ദില്ലിയിൽ നിന്നും അധികം അകലെയല്ല ആ​ഗ്രയെന്നും മോദി മനസ്സിലാക്കണം.

2980 കോടി ചെലവഴിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കാനാണ് മോദി ആ​ഗ്രയിലെത്തുന്നത്. പ്രധാനമന്ത്രിയായതിന് ശേഷം ഇത് രണ്ടാം തവണയാണ് മോദിയുടെ ആ​ഗ്രാ സന്ദർശനം.

×