Advertisment

അലോക് വര്‍മ്മ രാഷ്ട്രീയത്തിലേക്കെന്ന്‍ സൂചന. ഡല്‍ഹിയില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യത

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി:  കേന്ദ്രത്തെ വെല്ലുവിളിച്ച് കേന്ദ്ര സര്‍വീസില്‍ നിന്നും രാജിവച്ച സി ബി ഐ ഡയരക്ടര്‍ അലോക് വര്‍മ്മ രാഷ്ട്രീയത്തിലെക്കെന്നു സൂചന.  ഇദ്ദേഹം വരുന്ന തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്സഭയിലേക്ക് മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisment

വിജയിച്ചാല്‍ കേന്ദ്ര സര്‍ക്കാരിലെ സുപ്രധാന വകുപ്പുകളിലൊന്നിന്റെ നായകനായി കേന്ദ്ര മന്ത്രിസഭയില്‍ അദ്ദേഹം ഉണ്ടാകുമെന്ന സാധ്യതയും തള്ളിക്കളയാനാകില്ല.

publive-image

കഴിഞ്ഞ രണ്ടു ദിവസമായി മുതിര്‍ന്ന രണ്ടു കോണ്‍ഗ്രസ് നേതാക്കള്‍ അലോക് വര്‍മ്മയുമായി നിരന്തര സമ്പര്‍ക്കത്തിലായിരുന്നു.  രണ്ടാം തവണ പൊരുതി നേടിയ സി ബി ഐ ഡയരക്ടര്‍ പദവിയില്‍ കടിച്ചുതൂങ്ങാന്‍ നില്‍ക്കാതെ സര്‍വീസില്‍ നിന്നും രാജിവച്ച് പുറത്തുവരാനുള്ള അലോക് വര്‍മ്മയുടെ തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന്‍ നിശ്ചയമാണ്.

publive-image

കോണ്‍ഗ്രസ് രാഷ്ട്രീയവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് വര്‍മ്മയുടെ തീരുമാനമെന്നാണ് സൂചന.  റാഫേല്‍ ഉള്‍പ്പെടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ അഴിമതി മുഖ്യ വിഷയമാക്കി പൊരുതാനുള്ള തങ്ങളുടെ നീക്കങ്ങള്‍ക്ക് അലോക് വര്‍മ്മയുടെ രാഷ്ട്രീയ സാന്നിധ്യം ഗുണം ചെയ്യുമെന്ന വിശ്വാസമാണ് കോണ്‍ഗ്രസിന്.

publive-image

പ്രമുഖ കോണ്‍ഗ്രസ് നേതാക്കളായ മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, മുന്‍ ആഭ്യന്തര - ധനമന്ത്രി പി ചിദംബരം, മനു അഭിഷേക് സിന്ധി തുടങ്ങിയ നേതാക്കളുമായി മികച്ച വ്യക്തിബന്ധം സൂക്ഷിക്കുന്ന ഉദ്യോഗസ്ഥനാണ് അലോക് വര്‍മ്മ.

publive-image

22 -)൦ വയസില്‍ പോലീസ് സര്‍വ്വീസില്‍ പ്രവേശിച്ച വര്‍മ്മയുടെ 38 വര്‍ഷത്തെ പോലീസ് ജീവിതത്തില്‍ ഇന്നേവരെ അഴിമതിക്കെതിരെയുള്ള പോരാട്ടങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.  എന്നാല്‍ ബി ജെ പി നേതൃത്വത്തിന്റെ കണ്ണിലെ കരടായി മാറിയതോടെ വര്‍മ്മയെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയമായി നേരിട്ടു എന്ന പരാതിയാണ് അദ്ദേഹത്തിനുള്ളത്.

publive-image

പ്രതിരോധ മന്ത്രാലയത്തിലെ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിന് താല്പര്യമുള്ള ചില കേസുകളില്‍ നിയമപരമായ കര്‍ശന നിലപാട് സ്വീകരിച്ചതോടെയാണ് വര്‍മ്മയും കേന്ദ്രവും തമ്മില്‍ കൂടുതല്‍ അകലുന്നത്. അതിനാല്‍ തന്നെ ബി ജെ പിക്ക് രാഷ്ട്രീയമായി തന്നെ തിരിച്ചടി നല്കാനൊരുങ്ങിയാണ് വര്‍മ്മ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisment