സി ബി ഐ മുന്‍ ഡയറക്ടര്‍ അ​ലോ​ക് വ​ർ​മ രാ​ജി​വ​ച്ചു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, January 11, 2019

ഡ​ൽ​ഹി:  സി​ബി​ഐ മു​ൻ ഡ​യ​റ​ക്ട​ർ അ​ലോ​ക് വ​ർ​മ കേ​ന്ദ്ര സ​ർ​വീ​സി​ൽ നി​ന്ന് രാ​ജി​വ​ച്ചു. സി ബി ഐ ഡയരക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെയാണ് രാജി.

ഫ​യ​ർ സ​ർ​വീ​സ്, സി​വി​ൽ ഡി​ഫ​ൻ​സ് ആ​ന്‍​ഡ് ഹോം ​ഗാ​ർ​ഡ്സി​ന്‍റെ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സ്ഥാ​നം ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റ​ല്ലെ​ന്ന്‍ അ​റി​യിച്ചിരുന്നു. സ്വയം വിരമിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര പേഴ്സണൽ മന്ത്രാലയ സെക്രട്ടറി സി ചന്ദ്രമൗലിക്ക് കത്ത് നൽകി.

ഇത് ഒരു രാജിക്കത്തിന് സമാനമാണെന്നാണ് ഉന്നതവൃത്തങ്ങൾ നൽകുന്ന സൂചന. ഈ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചേക്കും.

തന്‍റെ ഭാഗം വിശദീകരിക്കാനുള്ള അവസരം സെലക്ഷൻ കമ്മിറ്റി തന്നില്ലെന്ന് കത്തിൽ അലോക് വർമ പറയുന്നുണ്ട്. ‘സ്വാഭാവികനീതി തനിക്ക് നിഷേധിക്കപ്പെട്ടു. എന്നെ പുറത്താക്കണമെന്ന് തന്നെ കണക്കൂകൂട്ടിക്കൊണ്ടുള്ള നീക്കങ്ങളാണ് നടന്നത്.

സിബിഐയുടെ തന്നെ അന്വേഷണം നേരിടുന്ന ഒരാളുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് സിവിസിയുടെ റിപ്പോർട്ട് എന്നത് സെലക്ഷൻ കമ്മിറ്റി പരിഗണിച്ചിട്ടുപോലുമില്ല. ജൂലൈ 31-ന് എന്‍റെ വിരമിക്കൽ പ്രായം പിന്നിട്ടതാണ്.

സിബിഐ ഡയറക്ടർ പദവി തന്ന് എന്‍റെ കാലാവധി നീട്ടുക മാത്രമാണ് ചെയ്തത്. ഫയർ സർവീസസ് ഡിജി പദവി ഏറ്റെടുക്കാൻ എന്‍റെ പ്രായപരിധി തടസ്സമാണ്. അതിനാൽ എന്നെ സ്വയം വിരമിക്കാൻ അനുവദിക്കണം.” വർമ കത്തിൽ കുറിച്ചു.

×