പതിനെട്ടാം അടവിന് അമിത് ഷാ ബാംഗ്ലൂരിലേക്ക് ! കോണ്‍ഗ്രസ് – ദള്‍ ക്യാമ്പ് അങ്കലാപ്പില്‍ !

Friday, May 18, 2018

ഡല്‍ഹി:  യെദ്യൂരപ്പ സര്‍ക്കാരിന്റെ നിലനില്‍പ്പ്‌ അഭിമാന പ്രശ്നമായി മാറിയതോടെ കളം തിരിച്ചു പിടിക്കാന്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ട് കളത്തിലിറങ്ങുമെന്നു സൂചന ! ഇതിനായി അമിത് ഷാ രാത്രിതന്നെ ബാംഗ്ലൂരിലെത്താന്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.

ആരൊക്കെ ഓഫര്‍ സ്വീകരിച്ചു ? ആരൊക്കെ സംസാരിച്ചു നില്‍ക്കുന്നു ? എന്നീ കാര്യങ്ങള്‍ എത്രയും വേഗം അറിയിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് അമിത് ഷാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ആ റിപ്പോര്‍ട്ട് കിട്ടി ഇത് പരിശോധിച്ച ശേഷം അമിത് ഷാ ബാംഗ്ലൂരിലേക്ക് തിരിയ്ക്കുമെന്നാണ് സൂചന.  പക്ഷെ അമിത് ഷാ എത്തിയാല്‍ അദ്ദേഹത്തിന് സംസാരിക്കാനും ധാരണയിലെത്താനും എം എല്‍ എമാരെ കിട്ടുമോ എന്നതാണ് സംസ്ഥാന നേതൃത്വത്തിന്റെ സന്ദേഹം.

മണിപ്പൂരിലും ഗോവയിലും കണ്ടതിനേക്കാള്‍ ശക്തമായ പ്രതിരോധം തീരത്താണ് കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസിന്റെ കരുനീക്കങ്ങള്‍. ഇതിനായി കെ സി വേണുഗോപാലില്‍ നിന്നും ചുമതല മാറ്റി മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിനെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ അമിത് ഷായുടെ രംഗപ്രവേശം കോണ്‍ഗ്രസ് – ദള്‍ ക്യാമ്പിനെ അങ്കലാപ്പിലാക്കുന്നുണ്ട്. ഇതോടെ ഇന്ന് കൂടുതല്‍ ജാഗ്രതയിടെ നീങ്ങാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ നീക്കം.

×