Advertisment

200 യൂണിറ്റില്‍ താഴെ മാത്രം വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഇനിമുതല്‍ സൗജന്യ വൈദ്യുതി - അരവിന്ദ് കെജ്രിവാള്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി:  200 യൂണിറ്റില്‍ താഴെ മാത്രം വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഡല്‍ഹിയില്‍ ഇന്നു മുതല്‍ സൗജന്യ വൈദ്യുതിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. 201 മുതല്‍ 400 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്നും ബില്‍ തുകയുടെ പകുതി ഈടാക്കി ബാക്കി പകുതി സബ്‌സിഡി നല്‍കുമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

Advertisment

publive-image

'ഇതൊരു ചരിത്രപരമായ തീരുമാനമാണ്. ഇന്ന് രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയില്‍ വൈദ്യുതി ലഭിക്കുന്നത് ഡല്‍ഹിയിലാണ്. സാധാരണക്കാരായ ജനങ്ങള്‍ക്ക് ഏറെ സഹായകരമാകും ഈ തീരുമാനം.

വിഐപികള്‍ക്കും വലിയ രാഷ്ട്രീയക്കാര്‍ക്കും വൈദ്യുതി സൗജന്യമായി നല്‍കുമ്പോള്‍ ആരും എതിരഭിപ്രായം പറയുന്നില്ല. അതു പോലെ തന്നെയാണ് സാധാരണക്കാരനും വൈദ്യുതി നല്‍കുന്നത്. തലസ്ഥാനത്ത് ശീതകാലത്ത് 70 ശതമാനം ആളുകളുടേയും വൈദ്യുതി ഉപയോഗം 200 യൂണിറ്റിന് താഴെയാണെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

Advertisment