അമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സുഹൃത്തിന്റെ തല വെട്ടിയെടുത്ത് മകന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Monday, October 1, 2018

ബംഗളുരു:  അമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സുഹൃത്തിന്റെ തല വെട്ടിയെടുത്ത് മകന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കര്‍ണ്ണാടകയിലെ മാണ്ടിയ ജില്ലയിലാണ് സംഭവം അരങ്ങേറിയത്. സുഹൃത്തിനെ കൊലപ്പെടുത്തിയതിനുശേഷം തലയുമായി പശുപതിയെന്നയാൾ പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയും ചെയ്തു. ഗിരീഷ് എന്നയാളാണു കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസം ഗിരീഷ് പശുപതിയുടെ അമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. ഇത് കണ്ടുവന്ന പശുപതിയും ഗിരീഷുമായി വാക്കു തര്‍ക്കമുണ്ടായി. തുടർന്ന് വഴക്ക് കൈയ്യാങ്കളിയിലേക്ക് മാറുകയും ശേഷം രോഷം പൂണ്ട പശുപതി വാള്‍കൊണ്ട് ഗിരീഷിന്റെ തല വെട്ടിയെടുക്കുകയുനായിരുന്നു. കൊലപാതകത്തിന് ശേഷം പശുപതി തലയുമായി അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

ഇത്തരത്തില്‍ കഴിഞ്ഞ മാസം അവിഹിത ബന്ധമാരോപിച്ച് ഭാര്യയുടെ തലയറുത്ത ഭർത്താവ് ശിരസ്സുമായി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. കർണാടകത്തിലെ ചിക്മ‍ങ്കളൂരുവിലായിരുന്നു സംഭവം. രണ്ട് കുട്ടികളുടെ അമ്മയായ മുപ്പത്തിമൂന്നുകാരിയുടെ തല പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഭര്‍ത്താവ് പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു.

×