കര്‍ണ്ണാടകയില്‍ കോ​ൺ​ഗ്ര​സിന്റെ 15ഉം ​ജെ.​ഡി.​എ​സിന്റെ 8 ഉം മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

Wednesday, June 6, 2018

ബം​ഗ​ളൂ​രു:  എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ൺ​ഗ്ര​സ്​- ജ​ന​താ​ദ​ൾ എ​സ് സ​ഖ്യ സ​ർ​ക്കാ​റി​​​​​​​​െൻറ ആ​ദ്യ​ഘ​ട്ട മ​ന്ത്രി​സ​ഭാ വി​ക​സ​ന​വും സ​ത്യ​പ്ര​തി​ജ്​​ഞാ ച​ട​ങ്ങും ന​ട​ന്നു. കുമാരസ്വാമിയുടെ സഹോദരനും ജെഡിഎസ് നേതാവുമായ എച്ച്.ഡി.രേവണ്ണയാണു ഗവർണർ മുമ്പാകെ ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.

തുടർന്ന് ആർ.വി.ദേശ്പാണ്ഡെ, ബണ്ടപ്പ കാശെംപുർ, ഡി.കെ.ശിവകുമാർ, ജി.ടി.ദേവെഗൗഡ, കെ.ജെ.ജോർജ് എന്നിവർ സത്യപ്രതിജ്ഞ ചെയ്തു.

കോ​ൺ​ഗ്ര​സി​​​​​​​​െൻറ 15ഉം ​ജെ.​ഡി.​എ​സി​​​​​​​​െൻറ എട്ടും എം.​എ​ൽ.​എ​മാ​ർ മ​ന്ത്രി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്​​ഞ ചെ​യ്​​തു.  മു​ഴു​വ​ൻ മ​ന്ത്രി​മാ​രു​ടെ​യും സ​ത്യ​പ്ര​തി​ജ്​​ഞ​ക്കു​ശേ​ഷ​മേ വ​കു​പ്പു​ക​ൾ സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മു​ണ്ടാ​കൂ.

മേ​യ്​ 23ന്​ ​മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യും ഉ​പ​മു​ഖ്യ​മ​ന്ത്രി ജി. ​പ​ര​മേ​ശ്വ​ര​യും സ​ത്യ​പ്ര​തി​ജ്​​ഞ ചെ​യ്​​തി​രു​ന്നു.

×