Advertisment

ബംഗലൂരുവില്‍ സൈനിക വിമാനത്തില്‍നിന്നു വീണ് രണ്ട് പൈലറ്റുകള്‍ മരിച്ചു

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update

ബംഗലൂരു:  നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി തയ്യാറെടുത്തിരുന്ന ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉടമസ്ഥതയിലുള്ള മിറേജ് 2000 ഫൈറ്റര്‍ വിമാനത്തില്‍നിന്നുവീണ് രണ്ട് പൈലറ്റുകള്‍ മരിച്ചു. ഇന്ന് രാവിലെ 10.30 ഓടെ ബംഗ്ലൂരുവിലെ യമലൂരുവിലുള്ള ഹിന്ദുസ്ഥാന്‍ എയറനോട്ടിക്‌സ് റണ്‍വേയിലാണ് അപകടം നടന്നത്.

Advertisment

publive-image

ടേയ്ക്ക് ഓഫിനായുള്ള ഓട്ടത്തിനിടെയാണ് ഇവര്‍ വിമാനത്തില്‍നിന്നു തെറിച്ചുവീണ് കൊല്ലപ്പെട്ടത്. അപകട കാരണം വ്യക്തമായിട്ടില്ല. ഇതിനായുള്ള അന്വേഷണം ആരംഭിച്ചതായി ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു.

1985 മുതല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാണ് മിറേജ് 2000. ഫ്രാന്‍സില്‍നിന്നും ഇന്ത്യ സ്വന്തമാക്കിയതാണ് ഈ വിമാനങ്ങള്‍ 50 ഓളം വിമാനങ്ങളാണ് സേനക്കുള്ളത്.

Advertisment